Image

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

Published on 14 October, 2021
ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം  ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം
ഒര്‍ലാന്റേ: ഫോമാ സണ്‍ ഷൈന്‍ മേഖല കായിക സമിതിയുടെ നേത്യത്വത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒര്‍ലാന്റോയിലെ ക്ലിയോണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്നു. ആവേശവും ഉദ്വേഗവും സൃഷ്ടിച്ച മത്സരത്തിലും, ചടങ്ങുകളിലും മയാമി, റ്റാംപ, ഒര്‍ലാന്‍ഡോ, ജാക്‌സണ്‍വില്ലെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കായിക പ്രേമികളും, അംഗസംഘടനകളുടെയും ഫോമയുടെയും പ്രവര്‍ത്തകരും പങ്കെടുത്തു. മേഖലാടിസ്ഥാനത്തില്‍ കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ്‌ ഫോമയുടെ വിവിധ മേഖല കായിക സമിതികള്‍ രൂപീകരിക്കപ്പെട്ടിട്ടിട്ടുള്ളത്. രാവിലെ പത്തു മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ വൈകിട്ട് നാലുമണിക്കാണ് അവസാനിച്ചത്.

മത്സരങ്ങള്‍ ഫോമാസണ്‍ഷൈന്‍ മേഖല വൈസ് പ്രസിഡന്റ് ശ്രീ വില്‍സണ്‍ ഉഴത്തില്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്മാരുടെ സിംഗിള്‍സ ്ഇനത്തില്‍  ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള  സുരേഷ് നായര്‍  ഒന്നാം സ്ഥാനവും  മെല്‍ബനില്‍ നിന്നുള്ള അഭിഷ് തോമസ് റണ്ണര്‍ അപ്പും ആയി  ഫോമാനിര്‍വ്വാഹക സമിതി  ട്രഷറര്‍  ശ്രീ തോമസ് ടി ഉമ്മന്‍ സുരേഷ് നായര്‍ക്കും, ഫോമാ ദേശീയ സമിതി അംഗം  ബിനൂബ്കുമാര്‍ അഭീഷ് തോമസിനും ട്രോഫി  സമ്മാനിച്ചു.

പുരുഷ ഡബിള്‍സില്‍  ജ്യോതിഷും മാത്യുവും വിജയികളായി. സുരേഷുംഅഭിഷുംറണ്ണേഴ്‌സ്അപ്പായി . സണ്‍ഷൈന്‍ മേഖല വാണിജ്യ സമിതി ചെയര്‍മാന്‍ ജോസ് ഫിലിപ്പ്  വിജയികള്‍ക്കും, ഫോമാകംപ്ലയന്‍സ് സമിതി സെക്രട്ടറി  ഡോ. ജഗതി നായര്‍  റണ്ണേഴ്‌സ്അപ്പിനുംട്രോഫികള്‍ സമ്മാനിച്ചു.  
റീന ഷാജി വനിതാ സിംഗിള്‍സ്  വിജയിയായി. റീനഷാജി.ഫോമാഹെല്‍പ്പിംഗ്ഹാന്‍ഡ്‌സ് മേഖല  കണ്‍വീനര്‍ ജെയിംസ് ഇല്ലിക്കല്‍  റീന ഷാജിക്ക് ട്രോഫി വിതരണം ചെയ്തു.വനിതാസിംഗിള്‍സ്‌റണ്ണര്‍  അപ്പ് ആയത്  ആന്‍ പോള്‍ ആണ്. ഫോമാ രാഷ്ട്രീയ സമിതി അദ്ധ്യക്ഷന്‍ സജി കരിമ്പന്നൂര്‍ ആന്‍ പോളിന്  സമ്മാനം വിതരണം ചെയ്തു.

റീന ഷാജിയും ആന്‍ പോളും വനിതാ ഡബിള്‍സില്‍  വിജയം കരസ്ഥമാക്കിയപ്പോള്‍ സുനിത മേനോനും സിജി ജിമ്മിയും റണ്ണേഴ്‌സ്അപ്പായി. സണ്‍ഷൈന്‍  മേഖല കായിക സമിതിയുടെ വൈസ് ചെയര്‍ ജിനോ കുര്യാക്കോസ് റീനക്കും ആന്‍ പോളിനും  സണ്‍ഷൈന്‍  മേഖല കായിക സമിതി സെക്രട്ടറി ജോളി പീറ്റര്‍  സുനിതക്കുംസിജിക്കുംട്രോഫികള്‍ സമ്മാനിച്ചു.

മിക്‌സഡ്ഡബിള്‍സ്  ജിമ്മി പേരപ്പാടന്‍, സിജി ജിമ്മി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സണ്‍ഷൈന്‍  മേഖല കായിക സമിതി ചെയര്‍മാന്‍  ജിതേഷ് പള്ളിക്കര ട്രോഫികള്‍ വിതരണം ചെയ്തു. മിക്‌സഡ് ഡബിള്‍സില്‍ ഷാജി ജോണ്‍, റീന ഷാജി എന്നിവര്‍ റണ്ണേഴ്‌സ ്അപ്പായി. സണ്‍ഷൈന്‍ മേഖല ചെയര്‍മാന്‍  ജെയ്‌സണ്‍ സിറിയക്  റണ്ണേഴ്‌സ് അപ്പിന് സമ്മാനം നല്‍കി.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോഷ്വാ മാത്യു, ആരോണ്‍ വര്‍ഗീസ് എന്നിവരെ നാളെയുടെ വാഗ്ദാനങ്ങള്‍ ആയ  പ്രോമിസിംഗ്‌പ്ലെയറായിതെരെഞ്ഞെടുത്തു. സണ്‍ഷൈന്‍  മേഖല വനിതാ ഫോറം സെക്രട്ടറിയായ സുനിത മേനോനും, സണ്‍ഷൈന്‍ മേഖല കായിക സമിതി കോര്‍ഡിനേറ്റര്‍ സുരേഷ് നായരും ട്രോഫികള്‍ നല്‍കി

സണ്‍ഷൈന്‍ മേഖല വൈസ് ചെയര്‍മാന്‍ റെജി സെബാസ്‌റ്യന്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, കാഴ്ചക്കാരായി എത്തിയ അംഗസംഘടനയിലെ അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം  ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരംഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം  ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരംഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം  ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരംഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം  ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരംഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം  ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക