Image

സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച

Published on 15 October, 2021
സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച
ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം 2021 ഒക്ടോബർ 17 ഞായർ വൈകുന്നേരം 5.30 ന്  എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കൂടുന്നതാണ്.

പ്രസ്തുത യോഗത്തിൽ അതിഥിയായി എത്തുന്ന പ്രമുഖ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ശ്രീ. ജെയിംസ് കുരീക്കാട്ടിൽ 'മതാതീത മൂല്യങ്ങളുടെ കവിതകളും സദാചാരത്തർക്കങ്ങളുടെ കഥകളും' എന്ന വിഷയം ചർച്ചക്ക് അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തുന്നു.

എല്ലാ സഹൃദയരും യോഗത്തിലും ചർച്ചയിലും സജീവമായി പങ്കെടുത്ത് പരിപാടിയെ വിജയിപ്പിക്കണമെന്ന്
വിനീതമായി അഭ്യർത്ഥിക്കുന്നു.

സർഗ്ഗവേദിക്ക് വേണ്ടി,
പി. ടി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാർ ചാണയിൽ (516 354 0013 )



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക