America

ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം ആദ്യ റിലീസ്.

Published

on


ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച് നിവിന്‍ പോളിയുടെ തന്നെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച കനകം കാമിനി കലഹം(ക.കാ.ക.) എന്ന സിനിമയാണ് ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാളം സിനിമ. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.  

ഒക്ടോബര്‍ 15 നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ  പോസ്റ്റര്‍ പുറത്തുവിട്ടത്. പുതിയ ചിത്രമായ ക.കാ.ക.യെക്കുറിച്ച് നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞത് ഇതൊരു എന്റെര്‍ടെയിനറാണെന്നാണ്. 'രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക.യെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിലറും റിലീസും പിന്നിട് പ്രഖ്യാപിക്കുമെന്നാണ് വിവരം. മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്‌പെന്‍സും ഉള്‍പ്പെടുത്തിയാണ് ക.കാ.ക. ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ അഭിപ്രായപ്പെട്ടു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ നിരവധി ട്വിസ്റ്റുകള്‍ കൂടിയുള്ള സിനിമയായിരിക്കും ക.കാ.ക.യെന്നും ഇതുവരെ കാണാത്ത കാഴ്ചകളായിരിക്കും ചിത്രം സമ്മാനിക്കുകയെന്നും സംവിധായകന്‍ പറഞ്ഞു.


ഡിസ്‌നി+ഹോട്ട്സ്റ്റാര്‍:

ഇന്ത്യക്കാരുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍. സിനിമകള്‍, സീരീസുകള്‍, സ്‌പോര്‍ട്‌സ് തുടങ്ങി ഏവരുടെയും അഭിരുചികളെ ഒരിടത്ത് ഒരുക്കി, അനവധി കണ്ടന്റുകളാണ് ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ ലഭിക്കുന്നത്. ആകെ 1 ലക്ഷം മണിക്കൂറിലധികമുള്ള കണ്ടന്റുകളാണ് നിലവില്‍ ഇതിലുള്ളത്. ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സിന്റെ ഒറിജിനല്‍ സീരീസുകള്‍, ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മള്‍ട്ടിപ്ലക്‌സിലൂടെ ഏറ്റവും പുതിയ റിലീസുകള്‍, ടീ.വിയില്‍ സംപ്രേക്ഷണം ചെയ്യുന്നതിനും മുന്‍പേ കാണാന്‍ കഴിയുന്ന സ്റ്റാര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായ സീരിയലുകള്‍, ലൈവ് സ്‌പോര്‍ട്‌സ് തുടങ്ങി അനവധി കാഴ്ചകളാണ് ഈ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലുള്ളത്. ഒപ്പം ഡിസ്‌നി, പിക്‌സര്‍, മാര്‍വല്‍, സ്റ്റാര്‍ വാര്‍സ്, നാഷണല്‍ ജോഗ്രഫിക് എന്നിവയുടെ സിനിമകളും പ്രോഗ്രാമുകളും ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് ലഭ്യമാകും. എക്കാലത്തെയും മികച്ച സിനിമകളും ടി.വി. എന്റര്‍ടെയിന്‍മെന്റും നമുക്ക് സമ്മാനിച്ച ഡിസ്‌നിയുടെ പാരമ്പര്യത്തിലൂന്നിയാണ് ഡിസ്‌നി+ഹോട്ടസ്റ്റാറിന്റെ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലേക്കുള്ള കടന്നുവരവ്. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ്, 20വേ സെഞ്ച്വറി സ്റ്റുഡിയോസ്, ഡിസ്‌നി ടെലിവിഷന്‍ സ്റ്റുഡിയോസ്, എഫ്.എക്‌സ്., സെര്‍ച്ച്‌ലൈറ്റ് പിക്‌ച്ചേഴ്‌സ് തുടങ്ങിയവയുടെ നിരവധി കണ്ടന്റുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. മൂന്നുതരത്തിലുള്ള സ്ബ്‌സ്‌ക്രിപ്ഷനാണ് ഹോട്ട്സ്റ്റാറിലുള്ളത്(സെപ്റ്റംബര്‍ 21 മുതല്‍). മൊബൈല്‍, സൂപ്പര്‍, പ്രീമിയം; ഉപഭോക്താക്കള്‍ക്ക് അവരുടെ അഭിരുചിയ്ക്കും ആവശ്യത്തിനുമിണങ്ങുന്ന പ്ലാനുകള്‍ ഇവയില്‍ നിന്ന് തിരഞ്ഞെടുക്കാം. ഇതിനു മുന്‍പ് 400 മില്യണിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഹോട്ട്സ്റ്റാര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ സ്റ്റോറിലെയും പ്രധാനപ്പെട്ട ആപ്പുകളിലൊന്നായി മാറിയിരുന്നു. ആപ്പിന്റെ വിജയം സൂചിപ്പിക്കുന്നത് കണ്ടന്റിന്റെ മേന്മയും പ്ലാറ്റ്‌ഫോമിന്റെ മികച്ച സര്‍വീസുമാണ്.

ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കും എന്റര്‍ടെയിന്‍മെന്റിനും ഡിസ്‌നി+ഹോട്ടസ്റ്റാറിനെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലും ഫോളോ ചെയ്യാവുന്നതാണ്.
Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

View More