Image

മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികൾ ക്ഷണിച്ചു

ബിജു ജേക്കബ് ,കൈതാരം Published on 15 October, 2021
മഹാകവി വെണ്ണിക്കുളം സ്മാരക  പുരസ്‌കാരം  കൃതികൾ ക്ഷണിച്ചു

മസ്കറ്റ്   : മസ്കറ്റ്   പ്രവാസി സംസ്‌കൃതിയുടെ 2021ലെ  മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക  പുരസ്‌കാരത്തിന്   സാഹിത്യ കൃതികൾ ക്ഷണിക്കുന്നു.  2019, 2020,  ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. 

വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കഥ, ചരിത്രം,  തുടങ്ങിയവയിലെ മികച്ച  കൃതിക്കാണ് ഈ വർഷം പുരസ്‌കാരം  നൽകുന്നത്.

പുരസ്കാരം  പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു  കോപ്പികൾ വീതം  ലാൽജി ജോർജ്, ചലച്ചിത്ര സംവിധായകൻ, വെണ്ണിക്കുളം പി .ഓ. തിരുവല്ല - 689544, പത്തനംതിട്ട ജില്ലാ   , മൊബൈൽ : 0091- 9567960329.   എന്ന വിലാസത്തിൽ 2021 നവംബർ  1 നകം അയക്കേണ്ടതാണെന്ന്‌ പ്രവാസി സംസ്‌കൃതി കമ്മിറ്റി  കൺവീനർ  ബിജു  ജേക്കബ്, കൈതാരം.   അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക