Image

മധുരം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ ഗൗരി, ഉറക്കമില്ലാതെ ഷാരൂഖ്; 'മന്നത്തി'ല്‍ ഇക്കുറി നവരാത്രി ആഘോഷമില്ല

Published on 15 October, 2021
 മധുരം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ ഗൗരി, ഉറക്കമില്ലാതെ ഷാരൂഖ്; 'മന്നത്തി'ല്‍ ഇക്കുറി നവരാത്രി ആഘോഷമില്ല


ആഡബര കപ്പലിലെ ലഹരി മരുന്ന്പാര്‍ട്ടി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. ആര്യന് വേണ്ടി നവരാത്രി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളുമായി കഴിയുകയാണ് അമ്മ ഗൗരി. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യം നിറവേറാനുള്ള പൂജകളും പ്രാര്‍ത്ഥനകളുമാണ് മകനായി ഗൗരി ഖാന്‍ അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി പ്രാര്‍ത്ഥനയിലാണെന്നും സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷാരൂഖെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.


ആര്യന് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാം?ഗങ്ങളും സുഹൃത്തുക്കളും. എന്നാല്‍ ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ ഒക്ടോബര്‍ 20-ലേക്ക് മാറ്റി.  തന്റെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ഇടക്കിടെ മന്നത്തിലേക്ക്  വരരുതെന്ന് ഷാരൂഖ് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. 

താരങ്ങളെ കാണാന്‍ മന്നത്തിനു മുന്നില്‍ ആരാധകരും പാപ്പരാസികളും മാധ്യമങ്ങളും തടിച്ചുകൂടുന്നത് കണക്കിലെടുത്താണ് ഷാരൂഖ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. എന്നാല്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന്‍ സല്‍മാന്‍ ഖാന്‍ ഇതിനോടകം മൂന്ന് തവണ താരകുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആര്യന്റെ അറസ്റ്റിന് പിന്നാലെ ആശ്വാസ വാക്കുകളുമായി ആ?ദ്യം ഷാരൂഖിനെയും കുടുംബത്തെയും സന്ദര്‍ശിച്ചതും സല്‍മാന്‍ ആണ്.  അതേസമയം, ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലി കമായി നിര്‍ത്തി വച്ചിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക