America

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ജീമോൻ റാന്നി

Published

on

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. 

ഹ്യൂസ്റ്റനിൽ നിന്ന് 1988 ൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാർത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ചാണ് അരങ്ങൊഴിഞ്ഞത്. 'മലയാള മനോരാജ്യം' എന്ന ഒരു മലയാള പത്രം ഹ്യൂസ്റ്റണിൽ ആദ്യമായി അച്ചടിച്ചത് ഈശോയായിരുന്നു.
മലയാള മനോരമയിൽ സബ് എഡിറ്റർ ട്രെയിനായിയും പത്ര പ്രവർത്തകനായും ജോലി നോക്കിയ അനുഭവ പരിചയവുമായി അമേരിക്കയിലെത്തിയ. ഈശോ ജേക്കബ് താൻ  കൈവച്ച രംഗങ്ങളിലെല്ലാം  വിജയക്കൊടി പാറിച്ചു.

അമേരിക്കയിലെ മുൻനിര ഇൻഷുറൻസ് കമ്പിനികളിലെ ഫിനാൻഷ്യൽ സർവീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിച്ച പ്രവർത്തന ശൈലികൊണ്ടു തന്നെ ഏവർക്കും പ്രിയങ്കരനാണ് ഇദ്ദേഹം. അമേരിക്കയിൽ ഫിനാൻസ്  മേഖലയാണ് അദ്ദേഹം തന്റെ പ്രവർത്തി മണ്ഡലമായി തിരഞ്ഞെടുത്തത്. ആ മേഖലയിൽ അദ്ദേഹം അസാധാരണമായ വിജയം കൈവരിക്കുക തന്നെ ചെയ്തു. മില്യൻ ഡോളർ റൗണ്ട് ടേബിളിൽ അംഗത്വം ലഭിച്ചതു തന്നെ അതിൻറെ അംഗീകാരമായിരുന്നു.  സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും  അദ്ദേഹത്തിന്റെ മനസ്സ് കലാ- സാംസ്കാരിക  സാഹിത്യ രംഗങ്ങളിലായിരുന്നു.
 
ലൈഫ് അണ്ടർറൈറ്റേഴ്‌സ് ട്രെയിനിംഗ് കൗൺസിൽ, അമേരിക്കൻ കോളജ് പെൻസിൽവാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.
കേരളത്തിലും അമേരിക്കയിലും റെസിഡന്റിൽ മേഖലയിലും കൊമേഴ്‌സ്യൽ മേഖലയിലും ലാൻഡ് ഡെവെലപ്‌മെന്റ് സ്ഥാപനമായ ഈശോ പ്രോപ്പർട്ടീസിന്റെ ഉടമയാണ് ജേക്കബ് ഈശോ. ഹൂസ്റ്റണിലെ ഇന്തോ അമേരിക്കൻ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയർമാനായിരുന്നു.
ചങ്ങനാശേരി സെന്റ് വിൻസന്റ് ഡീ പോൾ സെമിനാരിയിൽ അധ്യാപകൻ, മലയാള മനോരമയിൽ സബ് എഡിറ്റർ ട്രെയിനി, കറസ്‌പോണ്ടന്റ്, ഫോർട്ട് ബെന്റ് സ്റ്റാർ ന്യൂസ് വീക്കിലി പ്രൊഡക്ഷൻ മാനേജർ, വോയിസ് ഓഫ് ഏഷ്യ എഡിറ്റർ, അക്ഷരം ഇന്റർനാഷണൽ മലയാളം മാഗസിൻ റസിഡന്റ് എഡിറ്റർ, ഏഷ്യൻസ് സ്‌മൈൽസ്, ഹൂസ്റ്റൺ സ്‌മൈൽസ് എന്നീ മാഗസിനുകളുടെ പബ്ലീഷർ, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സർവീസിൽ സെയിൽസ് കൺസൾട്ടന്റ്, കിൻകോസ് കോർപ്പറേഷൻ കമ്പ്യൂട്ടർ സർവീസസ് കൺസൾട്ടന്റ്, കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്.
ടുംബാംഗങ്ങൾ പറഞ്ഞു. .

കഴിഞ്ഞ മൂന്നു പതിറ്റാങ്ങു കാലം ഹ്യൂസ്റ്റണിലെ സാഹിത്യ സാംസ്കാരിക പൊതു ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര ഈശോ ജേക്കബ് പതിപ്പിക്കുകയുണ്ടായി. റൈറ്റേഴ്സ് ഫോറം, മലയാളം സൊസൈറ്റി തുടങ്ങി മിക്ക സംഘടനകളിലും ഈശോ ജേക്കബ് ഒരു നിറ സാന്നിധ്യമായിരുന്നു. പത്ര പ്രവർത്തന രംഗത്തും അദ്ദേഹം പല സംഭാവനകളും നൽകി. അമേരിക്കയിലെ പല മാധ്യമങ്ങളുമായും അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു.

മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും അദ്ദേത്തിനുണ്ടായ പരിജ്ഞാനം പ്രസിദ്ധമാണ്. പൊതുവിജ്ഞാനത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം
ശ്രദ്ധേയമായിരുന്നു,

അമേരിക്കൻ മലയാളികളുടെ അഭിമാനമായിരുന്ന അദ്ദേഹത്തിൻറെ വിയോഗത്തിൽ ഒരു ബഹു മുഖ: പ്രതിഭയേയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. പ്രവാസി മലയാളി സമൂഹത്തിനു നികത്താനാവാത്ത ഒരു വിടവാണ് ഈശോ ജേക്കബിന്റെ വിയോഗത്തിൽ കൂടി ഉണ്ടായിരിയ്ക്കുന്നതെന്ന് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ( ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ശങ്കരൻകുട്ടി പിള്ള,  വൈസ് പ്രസിഡണ്ട് ജോർജ് തെക്കേമല, സെക്രട്ടറി ഫിന്നി രാജു , ട്രഷറർ മോട്ടി മാത്യു എന്നിവർ പറഞ്ഞു.    

മറ്റു ഭാരവാഹികളായ അനിൽ ആറന്മുള, ജോയ് തുമ്പമൺ, ജീമോൻ റാന്നി, അജു വാരിക്കാട്, ജിജു കുളങ്ങര, ജോൺ.ഡബ്ലിയു.വർഗീസ്, വിജു വർഗീസ് , സുബിൻ ബാലകൃഷ്ണൻ,സജി പുല്ലാട്, ജോയ്‌സ് തോന്നിയാമല, ജോർജ്‌ പോൾ എന്നിവരും അനുശോചിച്ചു.

Facebook Comments

Comments

  1. NINAN MATHULLAH

    2021-10-21 11:47:23

    Easo Jacob was a friend of mine in Houston, we had many opportunities to work together. Here is a tribute to Easo from my memories. https://www.youtube.com/watch?v=J56YrlQUpu4

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

View More