America

ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

Published

on

തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.

 ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. ജോമോന്‍ ജേക്കബ്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്റ്റിന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.  

സെന്ന ഹെഡ്‌നേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. പുഷ്‌കര മല്ലികാര്‍ജുനയ്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. 

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

കോവിഡ്   കാലത്തും   പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടു. 24 ചിത്രങ്ങളാണ് അന്തിമ വിധിനിര്‍ണയ സമിതിയ്ക്ക് മുന്നിലെത്തിയത്. ഇതുകൂടാതെ, വിവിധ വിഭാഗം പുരസ്‌കാരങ്ങളുടെ പരിഗണനയ്ക്കായി 10 ചിത്രങ്ങള്‍കൂടി അന്തിമ വിധിനിര്‍ണയ സമിതി കണ്ടു. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതില്‍ സംശയമില്ല- ജൂറി അഭിപ്രായപ്പെട്ടു.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്  ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം-എന്നിവര്‍) . എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുധീഷ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി.  ശ്രീരേഖയാണ് മികച്ച സ്വഭാവനടി (ചിത്രം-വെയില്‍)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ഷോബി തിലകന്‍, മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (വനിത)- റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റഷീദ് അഹമ്മദ്. മികച്ച കലാസംവിധാനം-സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍,  മികച്ച പിന്നണി ഗായിക- നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍-എം ജയചന്ദ്രന്‍. മികച്ച ഗാനരചയിതാവ്‌ അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത്- ജിയോബേബി, മികച്ച ബാലതാരം  നിരഞ്ജൻ. എസ്, മികച്ച നവാഗത സംവിധായകന്‍ - മുഹമ്മദ് മുസ്തഫ,  മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക്  വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്.

പുരസ്‌കാരങ്ങള്‍ നേടിയവര്‍

മികച്ച നടൻ - ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി - അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം - ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം - ജിയോ ബേബി)
മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ (ചിത്രം - എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം - സെന്ന ഹെ​ഗ്ഡേ)
മികച്ച നവാഗത സംവിധായകന്‍ - മുസ്തഫ (ചിത്രം - കപ്പേള)
മികച്ച സ്വഭാവ നടൻ - സുധീഷ് (ചിത്രം - എന്നിവർ, ഭൂമിയിലെ മനോഹ​ര സ്വകാര്യം)
മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയിൽ)
മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)
മികച്ച ബാലതാരം ആൺ - നിരഞ്ജൻ. എസ് (ചിത്രം - കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ - അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് - സെന്ന ഹെഗ്‌ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ് (ചിത്രം - കയറ്റം)
മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ് - അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍ - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ - ഷഹബാസ് അമന്‍ 
മികച്ച പിന്നണി ഗായിക - നിത്യ മാമന്‍ ഗാനം - വാതുക്കല് വെള്ളരിപ്രാവ് (ചിത്രം - സൂഫിയും സുജാതയും )

മികച്ച ചലച്ചിത്ര ഗ്രന്ഥം - ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍ ഗ്രന്ഥകര്‍ത്താവ് - പി.കെ.സുര്രേന്ദന്‍

മികച്ച ചലച്ചിത്ര ലേഖനം - അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ (സമകാലിക മലയാളം വാരിക) ലേഖകന്‍ - ജോണ്‍ സാമുവല്‍ 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

View More