Image

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

Published on 16 October, 2021
ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
കൊച്ചി:   നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം മീര ജാസ്മിന്‍ വീണ്ടും ക്യാമറക്കു മുന്നില്‍ എത്തിയിരിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനും മീരാ ജാസ്മിന്‍ നായികയുമാവുന്ന ചിത്രം വിജയദശമി നാളില്‍ തുടക്കമായി. കഴിഞ്ഞ വിഷു ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. 

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.

 മീര ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഫേയ്ബുകിലിട്ട പോസ്റ്റ്  ശ്രദ്ധേയമാകുന്നു.

സത്യന്‍ അന്തിക്കാടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

'വിജയദശമി ദിനത്തില്‍ മീര ജാസ്മിന്‍ വീണ്ടും കാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓര്‍മകളാണ്. രസതന്ത്രത്തില്‍ ആണ്‍കുട്ടിയായി വന്ന 'കണ്‍മണി'. അമ്മയെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച്‌ വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,' സത്യന്‍ അന്തിക്കാട് കുറിക്കുന്നു.

അടുത്തിടെ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക