Image

വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

Published on 16 October, 2021
വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി



കല്‍പറ്റ: വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയില്‍ കണിയാന്പറ്റ പഞ്ചായത്തില്‍ നിര്‍മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം കല്‍പറ്റ എംഎല്‍എ സിദ്ദിഖ് നിര്‍വഹിച്ചു.

കണിയാന്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ പിആര്‍ഒ ബെന്നി വര്‍ക്കി പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെന്പര്‍മാര്‍ മറ്റു പൗരപ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ബെന്നി വര്‍ക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക