America

രാജ്യാന്തര ലേഖന മത്സരം: രഞ്ജിത്ത് കൊളിയടുക്കം , ജ്യോതി ലക്ഷ്‍മി നമ്പ്യാർ , ഡോ . തോമസ് മാത്യു , ഡോ . സിന്ധു ബിനു ജേതാക്കൾ

(പി.ഡി. ജോർജ് നടവയൽ)

Published

on

ഫിലഡൽഫിയ:  ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയും ഇ-മലയാളിയും സംയുക്തമായി ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തിയ രാജ്യാന്തര ലേഖന മത്സരത്തിൽ, കേരളത്തിലെ  കാസറഗോഡുള്ള  രഞ്ജിത്ത് കൊളിയടുക്കം ഒന്നാം സ്ഥാനവും,  മുംബൈയിലുള്ള ജ്യോതി ലക്ഷ്‍മി നമ്പ്യാർ , ലാസ് വെഗാസ്സിലുള്ള  ഡോ. തോമസ്  മാത്യു എന്നിവർ രണ്ടാം സ്ഥാനവും,  സൗദി അറേബ്യയിലെ ദമാമിലുള്ള  ഡോ. സിന്ധു ബിനു മൂന്നാം സ്ഥാനവും നേടി. "മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാർട്ടികളുടെ ദൗത്യം" " (“Drug Free Kerala : The Mission of Political Parties") എന്ന വിഷയത്തിലായിരുന്നു പ്രബന്ധ മത്സരം. ഫൊക്കാനാ ജനറൽ സെക്രട്ടറി സജിമോൻ ആൻ്റണിയും, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറവുമാണ് മുഖ്യ സ്പോൺസർമാർ.

പ്രശസ്ത പത്രപ്രവർത്തകനും ദീപിക അസ്സോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ചെയർമാനായ ജഡ്ജിങ്ങ് കമ്മിറ്റിയിലുള്ള  സാഹിത്യ പ്രവർത്തകർ മുല്ല്യ നിർണ്ണയം നിർവഹിച്ചു.  ജയ്ഹിന്ദ് വാർത്താ ചീഫ് എഡിറ്ററും, ദി ഏഷ്യൻ ഇറ വീക്‌ലി, അക്ഷരം മാഗസിൻ  എന്നിവയുടെ പ്രസാധകനുമായ ജിൻസ്‌മോൻ സക്കറിയാ, ചെറുകഥാകൃത്തും ബിസ്സിനസ്സ് ഇൻ്റെലിജെൻസ് ആൻ്റ് അനലിറ്റിക്സിൻ്റെ വൈസ് പ്രസിഡൻ്റുമായ അനിതാ പണിക്കർ കടമ്പിൻതറ, നൃത്താദ്ധ്യാപികയും ചിത്രകാരിയും നേഴ്സ് എഡ്യൂക്കേഴ്സണിസ്റ്റും നേഴ്സ് ലീഡറുമായ നിമ്മീ റോസ് ദാസ്, മാത്‌മറ്റീഷ്യനും സ്പ്രിങ്ങ് ഫോർഡ്  ഏരിയാ സീനിയർ ഹൈസ്കൂൾ അദ്ധ്യാപകനും വിവിധ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും മോട്ടിവേഷണൽ ട്രെയിനറുമായ ജോസ് തോമസ് എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് പാനൽ, മത്സരത്തിനു ലഭിച്ച മറ്റു പ്രബന്ധങ്ങളും നിലവാരം പുലർത്തിയവയായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ജേതാക്കൾക്ക് ക്യാഷ് അവാർഡുകളും പ്രശംസാ പത്രങ്ങളും സമ്മാനിക്കും.

ഒന്നാം സ്ഥാനം നേടിയ രഞ്ജിത് കൊളിയടുക്കം, കാസറഗോഡ് സ്വദേശിയാണ്. കേരളകേന്ദ്ര സർവകാലയിൽ നിന്നും മലയാളത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. കേരളകേന്ദ്ര സർവകാലശാലയിലെ ഗവേഷക വിദ്യാർത്ഥിയാണ്. മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ്  ട്രോഫി, എം പി പോൾ ഗവേഷണ പുരസ്‌കാരം എന്നിവ നേടിട്ടുണ്ട്.

രണ്ടാം സ്ഥാനത്തിന് അർഹയായ ജ്യോതി ലക്ഷ്‍മി നമ്പ്യാർ, തൃശ്ശൂർ ജില്ലയിലെ തയ്യൂർ ഗ്രാമക്കാരിയാണ്.  ബിരുദം  പൂർത്തിയാക്കി മുംബൈ മഹാനഗരത്തിൽ കൂട്ടുകുടുംബവും, ജോലിയുമായി   ജീവിതം നയിക്കുന്നു. മലയാളമനോരമ വാരാന്ത്യപ്പതിപ്പിൽ എഴുതിയ  “എന്റെ ഗ്രാമം”;  ഇ-മലയാളിയിൽ എഴുതിയ “എഴുതാപ്പുറങ്ങൾ” എന്ന ലേഖന കോളങ്ങ ൾ ശ്രദ്ധേയങ്ങളായിരുന്നു.   2019- ൽ  ഇ മലയാളി ഗ്ലോബൽ മീഡിയ പ്രസിദ്ധീകരണത്തിന്റെ  ”ജനപ്രിയ എഴുത്തുകാരി” എന്ന അവാർഡ് നേടിയിട്ടുണ്ട്.

രണ്ടാം സ്ഥാനം നേടിയ തോമസ് മാത്യൂ, ലാസ് വെഗാസ്സിൽ താമസ്സിക്കുന്നു. ദി യു എൻ എൻ ഇംഗ്ലീഷ്‌ ന്യൂസ്‌ പോർട്ടലിന്റെ എഡിറ്റോറിയൽ ടീമിലും കോളംനിസ്റ്റ് ആയും പ്രവർത്തിക്കുന്നുണ്ട്. ജയ്‌ഹിന്ദ്‌വാർത്തയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, മലയാളി മാഗസിൻ ,എക്സ്പ്രസ് ഹെറാൾഡ് തുടങ്ങിയവയിൽ അസോസിയേറ്റഡ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. തോമസ് മാത്യൂ രചിച്ച കൃതികളാണ് ‘ബൈബിളിലെ പ്രേമകാവ്യം’, ‘അമേരിക്കൻ ആടുകൾ’.

മൂന്നാം സ്ഥാനം നേടിയ ഡോ.സിന്ധു ബിനു,  പാലാ സ്വദേശിനിയാണ്. കുടുംബസമേതം സൗദി അറേബ്യയിലെ ദമ്മാമിൽ താമസിക്കുന്നു . 14 വർഷമായി ദമ്മാം ഇന്ത്യൻ എംബസി സ്കൂൾ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ദമ്മാമിൽ കലാസാംസ്കാരിക രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമാണ് .

Facebook Comments

Comments

 1. Joy Pallatumadom

  2021-10-20 04:43:41

  Happy to hear the names of all the winners! Congratulations to all the winners!! And to the organisers too !!! Hope the ideas evolved by these writings will be brought to the notice of all concerned including politicians and social workers etc. Thanks Joy Pallattumadom

 2. A.Jayan

  2021-10-20 04:13:52

  സമ്മാനാർഹരായ പ്രിയപ്പെട്ട മാത്യു ജോയ്‌സ് സാറിനും മറ്റുള്ള പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ ....

 3. Valsamma

  2021-10-19 16:39:39

  Congratulations to all winners (especially to Mathew joice) and best wishes for the next programme

 4. Mathew Joseph

  2021-10-19 16:33:55

  Cograts to all winners

 5. THOMAS KOOVALLOOR

  2021-10-19 01:59:02

  Happy to see that Emalayalee is becoming a Leading Publishing Company in the U. S. by giving a platform for the Malayalam Writers all around the world by giving Cash Awards and other incentives. By reading the news forwarded by my friend Dr. Thomas Mathew Joys I am really proud of of Emalayalee Team by organizing internationally acclaimed personalities like Mr. George Kallivayalil, Mrs. Anita PANIKKAR, Ginsmon Zacharia, and so many others. I really congratulate all the Winners , especially Dr. Thomas Mathew Joy’s, who is a Columnist, and Editor of many other leading publications in the U. S. Congratulations to Writer Ranjith Kaliyadukkam, the First Prize Winner, and all other Winners and participants. The Subject selected was excellent. Congratulations to the Sponsors too. I hope this will lead Emalayalee to a higher level so that Writers could expect something for their hard works.

 6. Mathewkutty Easow

  2021-10-18 21:23:43

  Congratulations & Best Wishes to all winners, especially Dr. Mathew Joys. We the members of Indo American Press Club (IAPC) are proud of Dr. Mathew Joys as he's an excellent writer and Vice Chairman of IAPC. Keep it up Dr. Joys. Best Wishes, Mathewkutty Easow, BoD Secretary, IAPC, New York.

 7. Annie

  2021-10-18 18:42:28

  Congratulations to Joyce Uncle and to all the winners.. Keep on writing

 8. VIVIN THOMAS

  2021-10-18 14:55:15

  ഒരു രാജ്യാന്തര ലേഖന മത്സരത്തിൽ എന്റെ പ്രിയപ്പെട്ട എഴുത്തുകാർ മത്സരിച്ചെഴുതിയ ആനുകാലിക പ്രസക്തിയുള്ള വിഷയം ഒന്നാമതായി പ്രാധാന്യമർഹിക്കുന്നു. ഡോ . ജ്യോതിലക്ഷ്മി നമ്പ്യാർ , ഡോ. തോമസ് മാത്യു ജോയിസ് തുടങ്ങിയവർ നന്നായി എഴുതുന്നവരാണ്, അവരുടെ ലേഖനങ്ങൾ പതിവായി വായിക്കാറുണ്ട്. സംഘാടകർക്കും എല്ലാ വിജയികൾക്കും അനുമോദനങ്ങൾ

 9. A Writer

  2021-10-17 21:51:15

  ഇ മലയാളിയുടെ പ്രശസ്തരായ രണ്ടു എഴുത്തുകാർ കാലികപ്രാധാന്യമുള്ള വിഷയത്തെ ഉപന്യസിച്ച് അംഗീകാരങ്ങൾ നേടിയത് അഭിമാനാർഹം തന്നെ. വിജയികൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതിന്റെ സംഘാടകർ ഗാന്ധി സ്റ്റഡി സർക്കിൾ ഇ മലയാളി, ശ്രീ ജോർജ് നടവയൽ എന്നിവരും അഭിനന്ദനം അർഹിക്കുന്നു.

 10. Dr. Thomas Mathew Joys

  2021-10-17 17:40:36

  സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തത്തെപ്പറ്റി ഒരു കുറിപ്പ് എഴുതാൻ കിട്ടിയ അവസ്സരത്തിനും, അതിനെ നിഷ്‌പക്ഷമായി അപഗ്രഥനം ചെയ്ത്, ഒരു വിജയിയാക്കി പ്രോത്സാഹനം നൽകിയതിനും, അകമഴിഞ്ഞ നന്ദി. ഇതുപോലെയുള്ള അവസരങ്ങൾ വീണ്ടും സൃഷ്ടിച്ചു പല മേഖലയിലുള്ളവരുടെ ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദേശങ്ങളും മുഖ്യധാരയിൽ വിചിന്തനം ചെയ്യാൻ ഇതൊരു തുടക്കമാകട്ടെ എന്ന ആശംസകൾ.

 11. sathysandhan

  2021-10-17 16:14:09

  സ്‌പോൺസർമാർ സത്യസന്ധരായിരിക്കട്ടെ. ഇവിടെ ഒരു പത്രം അതിന്റെ ആരംഭദശയിൽ മത്സരവിജയികൾക്ക് കാഷ് അവാർഡ് വിളംബരം ചെയ്‌തെങ്കിലും സ്പോൺസർ പിൻ വാങ്ങിയതിനാൽ പണം കൊടുക്കാൻ കഴിഞ്ഞില്ല. എഴുത്തുകാർ നിവർത്തിയില്ലാതെ അതങ്ങ് മറന്നു.

 12. Jyothylakshmy Nambiar

  2021-10-17 14:56:55

  My heartfelt gratitude to the jury who have selected me as winner, emalayalee for always standing by me and Mahatma Gandhi study centre

 13. abdul punnayurkulam

  2021-10-17 13:33:28

  Good to hear

 14. വിജയികൾക്ക് അഭിനന്ദനങ്ങൾ gmail gmail. Com

 15. Das

  2021-10-17 06:03:29

  First and foremost, I take this splendid opportunity to convey my heartiest congratulations to all the winners, writers & special thanks to emalayalee organisers,for creating such a wonderful platform ! Jyoti - your performance through writing skills, be it on tradition or on current affairs; are amazing indeed,which culminated adjudging you of this recognition .. You deserve it Ma'm - keep it up ! Do convey my respectful complements to your family. Congratulations, once again !

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

View More