Image

പി.എം കോശി, ഏലിയാമ്മ കോശി & അഞ്ചു തോമസ് മെമ്മോറിയല്‍ ട്രോഫി ക്വിസ് മത്സരം: എബനേസര്‍ പ്രാര്‍ത്ഥന കൂട്ടം വിജയികള്‍

അജു വാരിക്കാട്ട് Published on 17 October, 2021
പി.എം കോശി, ഏലിയാമ്മ കോശി & അഞ്ചു തോമസ് മെമ്മോറിയല്‍ ട്രോഫി ക്വിസ് മത്സരം: എബനേസര്‍ പ്രാര്‍ത്ഥന കൂട്ടം വിജയികള്‍
ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകയില്‍ 2019 മുതല്‍ ആരംഭിച്ച പി എം കോശി, ഏലിയാമ്മ കോശി  ആന്‍ഡ് അഞ്ചു തോമസ് എവറോളിംഗ് ട്രോഫിക്കായുള്ള മൂന്നാമത് ക്വിസ് മത്സരം 2021 ഒക്ടോബര്‍ 16 ശനിയാഴ്ച ഇമ്മാനുവേല്‍ സെന്‍ട്രല്‍ വെച്ച് നടത്തി.

പുന്നൂരാന്‍ ഫാമിലിക്കു വേണ്ടി സക്കറിയ കോശിയാണ് ഒന്നാം സ്ഥാനത്തിനായുള്ള പിഎം കോശി ഏലിയാമ്മ കോശി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി സംഭാവന ചെയ്തത്. രണ്ടും മൂന്നും സ്ഥാനത്തിനായുള്ള അഞ്ചു തോമസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി സംഭാവന നല്‍കിയത് അജയ് തോമസ് ആണ് .

9 പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ ആണ് മത്സരത്തില്‍ പങ്കെടുത്തത്. ലീന ഏബ്രഹാമാണ് ഈ വര്‍ഷം കണ്‍വീനറായി പ്രവര്‍ത്തിച്ചത്. വികാരി റവ.ഈപ്പന്‍ വര്‍ഗീസ്  ക്വിസ് മാസ്റ്റര്‍ ആയി മത്സരത്തിന് നേതൃത്വം നല്‍കി.  അത്യന്തം വാശിയേറിയ മത്സരത്തില്‍ എല്ലാ ടീമുകളും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ചു. രണ്ടാം സ്ഥാനം ജെറുസലേം പ്രാര്‍ത്ഥനാ കൂട്ടമാണ് കരസ്ഥമാക്കിയത്.

ബേത്‌ലഹേം  പ്രാര്‍ത്ഥന കൂട്ടത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഏഴു പ്രാവശ്യം ടൈബ്രേക്കര്‍ വരെ എത്തിയതിനുശേഷമാണ് വിജയികളെ തീരുമാനിക്കാന്‍ സാധിച്ചത്. ശക്തമായ മത്സരം കാഴ്ചവെച്ച എല്ലാ ടീമുകള്‍ക്കും അഭിനന്ദനം കണ്‍വീനര്‍ ലീന ഏബ്രഹാം അറിയിച്ചു.വരുംവര്‍ഷങ്ങളില്‍ ആഴമായ ബൈബിള്‍ പഠനത്തിലൂടെ വേദപുസ്തക അടിസ്ഥാനത്തില്‍ ഉള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്  ഇതുപോലെയുള്ള ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ സഹായകരമായി തീരുമെന്ന് മത്സരശേഷം വൈസ് പ്രസിഡന്റ് റെജി കുര്യന്‍ പറഞ്ഞു.

ബൈബിള്‍ കൂടുതല്‍ ആഴമായി പഠിക്കുന്നതിന് മറ്റ് ക്രിസ്തീയ സമൂഹങ്ങള്‍ക്ക് ഇതുപോലെയുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ച് അവസരങ്ങള്‍ ഒരുക്കണമെന്ന് സെക്രട്ടറി ക്രിസ്റ്റഫര്‍ ജോര്‍ജ് മാധ്യമങ്ങളോടായി പറഞ്ഞു. ഒക്ടോബര്‍ 17 ഞായറാഴ്ച ആരാധന മധ്യേ വിജയിച്ച ടീമുകള്‍ക്ക് ട്രോഫികള്‍  നല്‍കുന്നതാണ് എന്ന വികാരി റവ: ഈപ്പന്‍ വര്‍ഗീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക