Image

ആത്മശാന്തി ( കവിത: വിഷ്ണു പുൽപ്പറമ്പിൽ)

Published on 18 October, 2021
 ആത്മശാന്തി ( കവിത: വിഷ്ണു പുൽപ്പറമ്പിൽ)
ഋതുഭേദമില്ലാതെ മരവിച്ച
ഭൂമി മാതാവിൻ നാവു് ഒരു
തുള്ളി നീരിനായ് കേഴുന്നു.

തണൽ തേടി അലയുന്ന
പക്ഷിക്കൂട്ടം ഒരിലച്ചാർത്ത്
തേടി കരഞ്ഞു തളരുന്നു.

താവളം നഷ്ടപ്പെട്ട ഉരഗങ്ങൾ
തോലുരിഞ്ഞ് ഇഴയുന്നു
കരുണാർദ്രം...

താഴെ വീണ കൂട്ടിൽ നിന്നും
തൻ മക്കളെ നഷ്ടപ്പെട്ട
അമ്മക്കിളിയുടെ രോദനം
നെഞ്ചു തകർക്കുന്നു.

യന്ത്രക്കയ്യിൽ നാട്
കടത്തപ്പെട്ട പെരുമ്പാമ്പു്
നഗരത്തിരക്കിൽ വഴി തേടുന്നു.

കുടിവെള്ളം തേടിയലയുന്ന
കുഞ്ഞുങ്ങൾ പെരുവഴിയിൽ
പൊരിഞ്ഞു വീഴുന്നു.

ആകാശത്ത് മീനമാസത്തിലെ
സൂര്യൻ കത്തിയമരുന്നു .
സർവ്വംസഹയായ ഭൂമി
മാതാവു് കണ്ണീരില്ലാതെ കരയുന്നു.
അകലെ നിന്നും കവി പാടുന്നു...


 ആത്മശാന്തി ( കവിത: വിഷ്ണു പുൽപ്പറമ്പിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക