Image

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

( സലിം ആയിഷ : പി ആര്‍ ഓ) Published on 18 October, 2021
 ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.
പ്രശസ്ത നടിയും, നര്‍ത്തകിയുമായ ശ്രീമതി ദിവ്യ ഉണ്ണി മത്സര ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രണവം ടീം ഒന്നാം സമ്മാനം നേടി .ഐശ്വര്യ കിരണ്‍, അമ്മു സുജിത്ത്, അപര്‍ണ മേനോന്‍, ഫിനി ജെസ്റ്റോ, ഗോപിക ശരത്, ജീന നിധിരി, കവിത കൃഷ്ണന്‍, പ്രീത ടോണി, ഉദയ വേണുഗോപാല്‍, വാണി ശ്രീജിത്ത് എന്നിവരാണ് പ്രണവം ടീം അംഗങ്ങള്‍.

ഡെലവെയറില്‍ നിന്നുള്ള ടീം ഡെല്‍മയും, ന്യൂ ജേഴ്സിയില്‍ നിന്നുള്ള മാലിനി നായര്‍ & ടീമും രണ്ടാം സ്ഥാനം പങ്കിട്ടു.. അബിത ജോസ്,അശ്വതി കനകരാജന്‍. ദീപ്തി കോയാടന്‍ കോറോത്ത്,ജിഷ കളത്തില്‍ ജോര്‍ജ്, ജൂലി വില്‍സണ്‍,നീതു രവീന്ദ്രനാഥന്‍, റീന ജയേഷ്,  സിമി സൈമണ്‍, സ്മിത അച്ചത്തെ, സുനി ജോസഫ്, സുമ ബിജു, വീണ പ്രമോദ് എന്നിവരായിരുന്നു ഡെല്‍മ ടീമംഗങ്ങള്‍. മാലിനി നായരുടെ കൂടെ ഭവ്യ വിനയ്, ധന്യ രാജീവ്, ചന്ദ്രജ സതീസ്,രമ്യ വിജയകുമാര്‍, സംയുക്ത നായര്‍, ആര്‍ഷ വിജയകുമാര്‍, രേഖ നായര്‍, പ്രസീദ രാജന്‍, സുനിത നവിന്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തു.

ഹൂസ്റ്റനില്‍ നിന്നുള്ള  ടീം റിഥമിക് ക്വീന്‍സ്  വ്യൂവേഴ്‌സ് ചോയ്സ് അവാര്‍ഡും മൂന്നാം സമ്മാനവും നേടി. ധനീഷ സാം, ഷൈജ സുബിന്‍, ഷിംന നവീന്‍, ഗിരിജ നായര്‍, ശ്രീലേഖ ഉണ്ണി, ശ്രീപ്രിയ കൃഷ്ണകുമാര്‍, അനിത ജസ്റ്റിന്‍, ലെബിന മേരി ഫിലിപ്പ്, ഹീര രമശങ്കര്‍, മഞ്ജു അനില്‍, ബെന്‍സി ജിജി ഒളിക്കന്‍, നിഷ ജയന്ത് എന്നിവരായിരുന്നു ടീം അംഗങ്ങള്‍.

കൊളറാഡോയില്‍ നിന്നുള്ള ടീം ബ്ലോസംസ്, ജൂറിയുടെ പ്രത്യേക പരാമര്‍ശം അവാര്‍ഡ്: നേടി.അനൗഷ്‌ക ചാണ്ടി, മിയ വിനോദ്, നന്ദിനി മുരളി, നയന കുയിലത്ത്, നിധി നന്ദകുമാര്‍, നിതിക നമ്പ്യാര്‍, ശ്രേയ നായര്‍, ഉമാ നായര്‍ എന്നിവരായിരുന്നു ടീമിലെ അംഗങ്ങള്‍.

 മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായ അനിത പ്രസീദിന്റെ പ്രാര്‍ത്ഥനാ നൃത്തത്തോടെയാണ്  ചടങ്ങുകള്‍ ആരംഭിച്ചത്.  സാംസ്‌കാരിക വിഭാഗം കോര്‍ഡിനേറ്റര്‍ ശ്രീ സണ്ണി കല്ലൂപ്പാറ സ്വാഗതവും, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷ പ്രസംഗവും  നടത്തി. തനതുകലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫോമാ സാംസ്‌കാരിക വിഭാഗം നടത്തിയ തിരുവാതിരകളി മത്സരം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും, പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.

മത്സരങ്ങള്‍  ഡോക്ടര്‍ സുനില്‍ നെല്ലായിയും, അനിത പ്രസീദും വിധി നിര്‍ണ്ണയം ചെയ്തു.

 സിജില്‍ പാലക്കലോടി ഒന്നാം സമ്മാനവും, ജെയിംസ് ജോര്‍ജ്, വെല്‍കെയര്‍ ഫാര്‍മ രണ്ടാം സമ്മാനവും ലോവി റിയല്‍റ്റി ഗ്രൂപ്പ് മൂന്നാം സമ്മാനവും പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ്  ബിനു ജോര്‍ജ്ജും സ്‌പോണ്‍സര്‍ ചെയ്തു. ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ്  ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.

 ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു. ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു. ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക