ആഢംബര കപ്പലിലെ മയക്കുമരുന്നു പാര്‍ട്ടിക്കിടെ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജാ ബേദി. ട്വിറ്ററിലാണ് നടി ആര്യന്‍ ഖാന് പിന്തുണയറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ആര്യന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ 20 വരെ നീട്ടിവച്ച സാഹചര്യത്തിലായിരുന്നു നടിയുടെ പോസ്റ്റ്.
പൂജാ ബേദിയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു.
'ആര്യന്‍ ഖാനില്‍ നിന്നും ലഹരിമരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍, നിരപരാധിയായ ഒരു കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്തിന്? ഒരു കാരണവുമില്ലാതെ ജയിലില്‍ കിടക്കുന്ന മാനസികനില തളര്‍ത്തും. നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു വലിയ നവീകരണം ആവശ്യമാണ്... നിരപരാധികളെ ശിക്ഷിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നു'
ട്വീറ്റിന് പിന്നാലെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
23 വയസ്സുള്ള ആള്‍ എങ്ങനെ കുട്ടിയാകുമെന്നും 23-ാം വയസ്സിലാണ് ഷാരൂഖ് ഖാന്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്നും 23-ാം വയസ്സിലാണ് നീരജ് ചോപ്ര ഇന്ത്യക്കായി ഒളിംമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയതെന്നുമുള്ള കമന്റാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.