Image

മമ്മൂട്ടി വീണ്ടും തെലുങ്കില്‍

Published on 18 October, 2021
മമ്മൂട്ടി വീണ്ടും തെലുങ്കില്‍
വൈഎസ്‌ആറിന്‍റെ ജീവിതം പറഞ്ഞ 'യാത്ര'യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ 'ഏജന്‍റ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി മറ്റന്നാള്‍ യൂറോപ്പിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി. കശ്മീര്‍, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിം​ഗ് നടക്കും.

2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക