Image

ഏലിക്കുട്ടി തോമസ് (അമ്മിണി, 74) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Published on 19 October, 2021
ഏലിക്കുട്ടി തോമസ് (അമ്മിണി, 74) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കീക്കൊഴൂര്‍ കൈതക്കുഴി വീട്ടില്‍ ഏലിക്കുട്ടി തോമസ് (അമ്മിണി, 74) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. കെ.ഒ. തോമസ് കൈപ്പള്ളില്‍ കരിയംപ്ലാവ് ആണ് ഭര്‍ത്താവ്.

ബോബി (ചിക്കാഗോ), ബില്ലി (ന്യൂയോര്‍ക്ക്) എന്നിവരാണ് മക്കള്‍. മിനി (ചിക്കാഗോ) മരുമകളാണ്.
ദീര്‍ഘകാലമായി ന്യൂയോര്‍ക്ക് എപ്പിഫാനി മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗങ്ങളാണ്.
പൊതുദര്‍ശനം ഒക്‌ടോബര്‍ 19 ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175, ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍സിറ്റി, ന്യൂയോര്‍ക്ക്).
സംസ്‌കാര ശുശ്രൂഷ ഒക്‌ടോബര്‍ 20-നു ബുധനാഴ്ച രാവിലെ 8.30-നു ന്യൂയോര്‍ക്കിലെ എപ്പിഫാനി മാര്‍ത്തോമാ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കുശേഷം ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (855 മിഡില്‍നെക്ക് റോഡ് ഗ്രേറ്റ് നെക്ക്, ന്യൂയോര്‍ക്ക്) സംസ്‌കാരം.

റിപ്പോര്‍ട്ട്: രാജു ചിറമണ്ണില്‍


ഏലിക്കുട്ടി തോമസ് (അമ്മിണി, 74) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക