Image

സ്വാര്‍ത്ഥതയുടെ പ്രളയം.....(കവിത: ജോണ്‍ ഇളമത)

Published on 19 October, 2021
സ്വാര്‍ത്ഥതയുടെ പ്രളയം.....(കവിത: ജോണ്‍ ഇളമത)
പുഴയില്ല,തോടില്ല
മഴവെള്ളമെങ്ങനെയൊഴുകും!
ഇടിവെട്ടി മഴപെയ്ത്
ഉരുള്‍പൊട്ടി അലറും മലകള്‍

മലയടിവാരത്തില്‍
കുടികെട്ടി വസിക്കും
പാവങ്ങള്‍, ചെളിയിലൊഴുകി
മൂടി മരിച്ചിടുമ്പോള്‍

പാഴ്‌വാക്കില്‍ ''വിധി'' എന്ന്
പറയുന്നതെങ്ങനെ!
പരിസ്തിതി എന്ന മുറവിളി
വെറുമൊരു പ്രഹസനമോ!

കാടുകള്‍ വെട്ടിതെളിച്ച്
പാടങ്ങള്‍ കരയാക്കി
രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കും
പരിസ്തിതി വിരോധികള്‍!

മുറ്റത്തെ ചരല്‍മാറ്റി
ഇന്റര്‍ലോക്കിട്ടവര്‍
കോണ്‍ക്രീറ്റു മതില്‍കെട്ടി
മഴയെ തടുത്തവര്‍

പുഴയൂടെ വഴിയെല്ലാം
വഴിമുട്ടി നിന്നപ്പോള്‍
മഴവന്നു കോപിച്ച്
മതിലുതകര്‍ത്തലറുന്ന പുഴ!

പാറകള്‍പൊട്ടിച്ച്
വേരുകളറ്റ് കടപുഴകുന്ന
വന്‍മരങ്ങള്‍ വീഴുന്നെവിടയും
വായുവിന്‍ സ്രോത.ുകള്‍!

വികസനം വേണ്ടേ എന്ന്
പ്രഹസനം ചെയ്യും കൂട്ടര്‍
പദ്ധതികളൊക്കെ പറഞ്ഞ്
പറ്റിക്കും, വേറൊരു കൂട്ടര്‍!

സ്വാര്‍ത്ഥത മൂത്ത് എറിഞ്ഞ
വിഴുപ്പുകള്‍ വീണ്ടു തിരികെ
വരുന്നു സ്വാര്‍ത്ഥരെ തേടി
ഈ പ്രളയത്തില്‍ എന്നോര്‍ക്ക!!

Join WhatsApp News
abdul punnayurkulam 2021-10-19 12:13:56
That is the reality.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക