EMALAYALEE SPECIAL

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

Published

on

കൃത്യം ഇന്നേക്ക് 200 വർഷം മുൻപ് അതായതു, 1821 ഒക്ടോബർ 18നു കോട്ടയത്ത്, ഇംഗ്ലണ്ടിലെ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടനയുടെ പ്രതിനിധി ബെഞ്ചമിൻ ബെയിലിയുടെ കരങ്ങളാൽ ആദ്യമായി പ്രിൻറിംഗ് പ്രെസ്സിൽ മഷിപുരട്ടുമ്പോൾ വന്യജീവികൾ വിഹരിച്ചിരുന്ന കേരളത്തിലെഒരിടം, ഇന്ത്യയുടെതന്നെ മികച്ച ഒരു അക്ഷരകേന്ദ്രമായി പരിണമിക്കും എന്ന് ചിന്തിച്ചുകാണില്ല. ഇംഗ്ലണ്ടിൽ നിന്നും വരാനിരുന്ന പ്രിന്റിങ്ങ് യന്ത്രം എത്താൻ താമസിച്ചപ്പോൾ അന്നത്തെ 'ഗൂഗിൾ സെർച്ചിൽ' നിന്നും ബെഞ്ചമിൻ ബെയിലി ആദ്യ മലയാള അച്ചുകൂടം തട്ടിക്കൂട്ടി. എന്തായിരുന്നു അദ്ദേഹത്തെ  ഇതിനു പ്രേരിപ്പിച്ച ഘടകം എന്നതിൽ തർക്കിക്കാതെ, അക്ഷരത്തിലൂടെ ഒരു ജനതയുടെ ആത്മാവിനെ കണ്ടെത്താൻ അതു നിയോഗമായി എന്ന് കരുതുക.

കേരളത്തിലെ ആദ്യത്തെ പാശ്ചാത്യ മാതൃകയിലുള്ള കോളേജിനു  തുടക്കംകുറിച്ചതും (CMS College Kottayam) മലയാളത്തിലെ പ്രിന്റിങ്ങ്  പ്രെസ്സ് എന്ന സംവിധാനത്തിന്റെ കുലപതിയും ബെഞ്ചമിൻ ബെയ്‌ലി തന്നെ. ആദ്യ മലയാളഅച്ചുകൂടം ക്രമീകരിച്ചത് കോട്ടയം ചുങ്കത്തുള്ള പഴയ സെമിനാരിയിൽ (ഇപ്പോൾ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ വൈദീക സെമിനാരി) ആയിരുന്നു. കോട്ടയം കോളേജ് അല്ലെങ്കിൽ സുറിയാനി കോളേജ് എന്നാണ് സി.എം. എസ് പ്രെസ്സ് നടന്ന ഇടം അറിയപ്പെട്ടത്.  "ചെറുപൈതങ്ങൾക്ക്  ഉപകാരപ്രദം  ഇംഗ്ലീഷിൽനിന്നും പരിഭാഷപ്പെടുത്തിയ കഥകൾ" എന്നതായിരുന്നു ആദ്യ പ്രസിദ്ധീകരണം (1824). വളരെ ചെറുപ്പത്തിൽ എന്റെ പിതാവ് പഴയസെമിനാരിയിൽ എന്നെയും കൊണ്ട് പോയി ആദ്യ പ്രെസ്സ് നടന്നിരുന്ന സ്ഥലം ചൂണ്ടികാണിച്ചു തന്നത് ഓർക്കുന്നു. ക്രിസ്ത്യൻ മിഷൻ പ്രവർത്തങ്ങളിൽ അന്നത്തെ മിഷനറിമാർ കാണിച്ച ആവേശവും താല്പര്യവും പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞുനിന്ന നന്ദിയും പ്രകടമായിരുന്നു.

200 വർഷം മുൻപ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വില്യം വിൽബെർഫോഴ്‌സ്‌, ജോൺ വെയ്ൻ, ജോൺ ന്യൂട്ടൺ തുടങ്ങിയവർ നേതൃത്വo നൽകിയ ക്രിയാത്മ ക്രിസ്തീയ പ്രേഷിതവൃത്തി എന്ന ആശയത്തിൽ നിന്നും അവരുടെ ആത്മാവിൻറെ തുടിപ്പുകളുമാണ് ഒരു വലിയ കൂട്ടം ആളുകളെ ക്രിസ്തീയ സ്‌നേഹത്തിൻറെ പാതയിൽ കൊണ്ടുവരാനും അടിമത്തത്തിൽനിന്നും അറിവില്ലായ്മയിൽനിന്നും മോചിതരാക്കാനുമുള്ള തീവ്ര ശ്രമം, അങ്ങനെയാണ് CMS സംഘടനയുടെ ആരംഭം.  

മിഷനറിമാർക്കു മുന്നിൽ വ്യാപാരവിഷയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, എന്നാൽ തങ്ങൾ രുചിച്ചറിഞ്ഞ ദൈവസത്യങ്ങൾ അത് കടന്നുചെല്ലാത്ത ഇടങ്ങളിൽ പകരുക അവരുടെ ജീവിത ലക്ഷ്യമായി അവർ കണ്ടിരുന്നു. മനുഷ്യനന്മയും കരുണയും മാത്രമായിരുന്നു അവരെ ഏതു ഘോരവനങ്ങളിലും പ്രതിസന്ധികളെ നിസ്സാരമാക്കി കടന്നുചെല്ലാൻ പ്രേരിപ്പിച്ചത്. ഭാരതക്രിസ്ത്യാനികൾ വലിയ പാരമ്പര്യം അവകാശപ്പെടുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെ സ്വന്തമായ ഭാഷയിലുള്ള ആരാധനാക്രമങ്ങളോ ബൈബിളോ ഇല്ലായിരുന്നു. 1829 ഇൽ ബെയ്‌ലിയുടെ ആദ്യത്തെ പുതിയനിയമ തർജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ബെയ്‌ലി സ്വയം രൂപകല്പന ചെയ്തു നിർമ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സി.എം.എസ്. പ്രസ്സിൽ സൂക്ഷിച്ചിട്ടുണ്ട്.

നിഥീയിരിക്കൽ മാണികത്തനാർ മാന്നാനത്തുനിന്നും ആരംഭിച്ച നസ്രാണി ദീപിക കേരളത്തിലെ ആദ്യത്തെ പത്രപ്രസിദ്ധീകരണമായി (1887).  കണ്ടത്തിൽ വർഗീസ്മാപ്പിള കോട്ടയം എം. ഡി സെമിനാരിയിൽ നിന്നും (1888) ആരംഭിച്ച മലയാള മനോരമപത്രം കേരളത്തിന്റെ അച്ചടിരംഗത്ത് ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു.1938  ഇൽ തിരുവിതാംകൂർദിവാൻ രാമസ്വാമി അയ്യർ മനോരപത്രം നിരോധിക്കയും പത്രാധിപരെ ജയിലിൽ അടക്കയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചൂടിൽ കെ പി കേശവമേനോൻ ആരംഭിച്ച മാതൃഭൂമി പത്രവും കേരള പ്രിന്റിങ് ചരിത്രത്തിലെ നാഴികക്കല്ലുകളായി. തലശ്ശേരിയിൽ നിന്നും ആരംഭിച്ച രാജ്യസമാചാരം (1847), പശ്ചിമോദയം തുടങ്ങിയ പത്രങ്ങൾ മുന്നോട്ടു പോയില്ല.

ദിവാൻ 1938 ഇൽ മലയാള മനോരമ അടയ്‌ക്കുന്നതുവരെ എൻറെ വല്യപ്പച്ചൻ (കെ. എം. മത്തായി) മനോരമയുടെ അച്ചുകൂടത്തിന്റെ ഫോർമാൻ ആയിരുന്നു. മനോരമ അടച്ചതോടുകൂടി എന്റെ അമ്മയും കുടുംബവും കോട്ടയത്തുനിന്നും തിരുവല്ലയിലേക്കു താമസം മാറ്റി. മനോരമയും പ്രസ്സും അച്ചുകൂടവും ഒക്കെ അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ അറിയാതെ ഇഴുകിച്ചേർന്നു നിന്നിരുന്നു.

നക്ഷത്രശകലങ്ങൾ താഴേക്ക് പതിച്ചാണ് ഭൂമിയിലെ പുതിയ ജീവന്റെ ജീവന്റെ തുടിപ്പുകൾ ഉണ്ടായത് എന്ന് പറയാറുണ്ട്. ഏതോ ജന്മസാഫല്യത്തിൽ ബ്രിട്ടീഷ് മിഷനറിമാർ കേരളത്തിൽ എത്തുകയും അവർ തുടങ്ങിവച്ച നിഘണ്ടുനിര്‍മ്മാണവും അച്ചടിയും മലയാളിയുടെ ഹൃദയത്തിൽ പുരട്ടിയ നിറക്കൂട്ടുകൾ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും എത്രമാത്രം സമ്പന്നമാക്കിയെന്നു വെറുതേ ഒന്നു  തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും. മലയാളഅച്ചടിയുടെ പിതാമഹൻ ബെഞ്ചമിൻ ബെയ്‌ലിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇള പറഞ്ഞ കഥകള്‍ ( അധ്യായം 16 ): താമരച്ചേരിലെ വിരുന്നുകാര്‍ (ജിഷ യു.സി)

ശവങ്ങൾ ഉള്ളിടത്ത്‌ കഴുക്കൾ കൂടും ? (സമകാലീന മലയാള സിനിമ - നിരീക്ഷണം (ജയൻ വർഗീസ്)

പറഞ്ഞു കേൾക്കുന്ന അത്രയും മോശമല്ല മരക്കാർ; പിന്നെ സംവിധായകന് പിഴച്ചത് എവിടെ?

ഈമാൻദാരി പരന്തു ഉ. സാ.ഘ ( മൃദുമൊഴി 34: മൃദുല രാമചന്ദ്രൻ)

ഒരു ക്ളാസിക്കിന് വേണ്ടി എൺപതാണ്ടത്തെ തപസ്യ, ഒടുവിൽ മധുവിന് നിർവൃതി (കുര്യൻ പാമ്പാടി)

എന്തിനീ ഒളിച്ചോട്ടം? ആരില്‍നിന്നും?(ദല്‍ഹികത്ത് : പി.വി.തോമസ്)

ചുരുളി ഗ്രാമക്കാര്‍ നീതി തേടുമ്പോള്‍ .... (ഉയരുന്ന ശബ്ദം-43: ജോളി അടിമത്ര)

കൊറോണ വൈറസിന്റെ പുതിയ വ്യതിയാനമായ ഒമിക്രോണിന്റെ ഭീകരത വര്‍ദ്ധിക്കുന്നു (കോര ചെറിയാന്‍)

കുരുക്കിലകപ്പെട്ട സ്ത്രീയുടെ കുതറി മാറൽ - മഞ്ഞിൽ ഒരുവൾ - നിർമ്മല : ഡോ. കുഞ്ഞമ്മ ജോർജ്ജ്

ടെക് കമ്പനികളിൽ ഇന്ത്യൻ സിഇഒമാരുടെ തേരോട്ടം തുടരുന്നു (ശ്രീകുമാർ ഉണ്ണിത്താൻ)

മരക്കാർ : മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ)

അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'

മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )

Nights and Days in Ujjaini - Vishnu Narayanan Namboodiri (Translated by Dr.M.N. Namboodiri)

ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)

ആരാണ് ദൈവം, എന്താണ് ദൈവം . (ലേഖനം ഭാഗം : 3- ജയന്‍ വര്‍ഗീസ് )

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

എല്ലാം മക്കള്‍ക്കുവേണ്ടി (പുസ്തക പരിചയം : എ.സി.ജോര്‍ജ്)

ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി

ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങള്‍ (സന്തോഷ് പിള്ള)

വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

മാറുന്ന സിനിമാലോകം, മാറ്റപ്പെടുന്ന സിനിമാ ജീവിതവും (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

The Village of Valady and Dr. A.K.B. Pillai (P.G. Panikker)

നേരിന്റെ മഷി തൊട്ട വരകള്‍ ( മൃദുമൊഴി-33: മൃദുല രാമചന്ദ്രന്‍)

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

ഇത്തിരിനേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

വിശ്വാസം, അതല്ലേ എല്ലാം... (ജെയിംസ് കുരീക്കാട്ടിൽ)

View More