Image

കുഞ്ഞിനെ കാണാതായ സംഭവം ; അമ്മയുടെ ഉറ്റബന്ധുക്കള്‍ക്കെതിരെ കേസ്

ജോബിന്‍സ് Published on 19 October, 2021
കുഞ്ഞിനെ കാണാതായ സംഭവം ; അമ്മയുടെ ഉറ്റബന്ധുക്കള്‍ക്കെതിരെ കേസ്
കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയില്‍ അമ്മ അനുപമയുടെ ഉറ്റ ബന്ധുക്കള്‍ക്കെതിരെ കേസ്. അനുപമയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, അച്ഛന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നായിരുന്നു അനുപമ എന്ന പേരൂര്‍ക്കട സ്വദേശിയായ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. വിവാഹത്തിന് മുമ്പായിരുന്നതിനാല്‍ ദുരഭിമാനത്തിന്റെ പേര് പറഞ്ഞ് അച്ഛനും അമ്മയും കുഞ്ഞിനെ എടുത്തുകൊണ്ട് പോയെന്നും സഹോദരിയുടെ വിവാഹം കഴിയുമ്പോള്‍ കുഞ്ഞിനെ തിരികെ തരാമെന്ന് പറഞ്ഞെങ്കിലും തിരകെ കിട്ടിയില്ലെന്നും ഇപ്പോള്‍ തന്റെ കുഞ്ഞ് എവിടെയാണെന്നു പോലും തനിക്ക് അറിയില്ലെന്നും അനുപമ പരാതിയില്‍ പറയുന്നു. 

സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ ലഭിക്കാതിരുന്നതോടെ അനുപമ വീട്ടില്‍ നിന്നും ഇറങ്ങി കുട്ടിയുടെ അച്ഛനായ യുവാവിന്റെ കൂടെ താമസം ആരംഭിച്ചിരുന്നു. തന്റെ എസ്എസ്എല്‍സി ബുക്കടക്കമുള്ള തിരിച്ചറിയില്‍ രേഖകള്‍ തിരിച്ചു കിട്ടണമെന്ന പരാതിയിലും ഇതുവരെ നടപടിയായിട്ടില്ല. 

പരാതി കൊടുത്തത് കഴിഞ്ഞ ഏപ്രീല്‍ 19 നായിരുന്നു എന്നാല്‍ ആറ് മാസത്തിന് ശേഷം ഇപ്പോളാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അനുപമയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിയിച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് പോലീസെങ്കിലും കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക