Image

ജമ്മുവിലെ ഭീകരാക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം

ജോബിന്‍സ് Published on 19 October, 2021
ജമ്മുവിലെ ഭീകരാക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം
ജമ്മു കാശ്മീരിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണക്കാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണയായിരുന്നു ഇവിടെ ഭീകരാക്രമണങ്ങള്‍ നടന്നത്. 

അഞ്ച് അന്യസംസ്ഥാന തൊഴിലാളികളടക്കം പതിനൊന്ന് പേരായിരുന്നു ഈ ആക്രമണ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ കര്‍ശന ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 

ആക്രണണങ്ങളുടെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളും കാശ്മീരി പണ്ഡിറ്റുകളും മറ്റിടങ്ങളിലേയ്ക്ക് മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിഭാഗിയത സൃഷ്ടിക്കാനും ജനങ്ങളെ ഭയപ്പെടുത്താനുമാണ് ആക്രമണങ്ങളെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. 

പുഞ്ച് മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിവസമായ ഇന്നും തുടരുകയാണ്. ഇവിടെ വനപ്രദേശത്ത് വന്‍ ആയുധശേഖരവുമായാണ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നത്. ഇവര്‍ക്ക് പാക് സൈന്യത്തിന്റെ സഹായവുമുണ്ടെന്നാണ് നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക