Image

അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിന്റെ കാരണം വ്യക്തമാക്കി സുഹാസിനി

ജോബിന്‍സ് Published on 19 October, 2021
അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിന്റെ കാരണം വ്യക്തമാക്കി സുഹാസിനി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞു. പതിവ് പോലെ അവാര്‍ഡ് ചിത്രങ്ങളുടേയും അവാര്‍ഡ് ജേതാക്കളുടേയും അഭിനയ മികവിനെക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. അന്ന ബെന്നാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുക്കുവാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അവാര്‍ഡ് നിര്‍ണ്ണയത്തിലെ അന്തിമ ജൂറി അധ്യക്ഷ സുഹാസിനി.


'നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം. എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തിരഞ്ഞെടുത്തത്,' സുഹാസിനി പറയുന്നു.

ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷ സജയന്‍, സംയുക്ത മേനോന്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ വേളയില്‍ നിമിഷയുടെ പ്രധാന എതിരാളികള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക