Image

വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി

Published on 19 October, 2021
  വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി
പ്രമുഖ ചാനലിലെ 'സ്റ്റാര്‍ മാജിക്ക്' എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ നടി മുക്ത പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്ത് വിവാദമാക്കുകയാണ് സോഷ്യല്‍ മീഡിയ. 'എന്റെ മകള്‍, പെണ്‍കുട്ടിയാണ്. അവള്‍ വേറൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതാണ്. അതുകൊണ്ട് വീട്ടിലെ പണികളില്‍ ഞാന്‍ അവളെ കൂടെ കൂട്ടാറുണ്ട്. അതെല്ലാം അവളെ ശീലിപ്പിക്കാറുണ്ട്'- മകളെ കുറിച്ച്‌ മുക്ത പറഞ്ഞ ഈ വാക്കുകളാണ് വിവാദത്തിനു കാരണമായത്. മുക്തയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി രംഗത്ത് വന്നു.

തനിക്കെതിരെ ഉയരുന്ന ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ച്‌ മുക്ത   ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് റിങ്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കമന്റ് ഇട്ടത്. ' അവള്‍ എന്റേത്, ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ച്‌ അത് പങ്കു വെച്ച്‌ സമയം കളയാതെ, ഒരുപാട് പേര്‍ നമ്മളെ വിട്ട് പോയി പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കൂ'- എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മുക്ത കുറിച്ചത് .

'നീ നല്ല ഒരു അമ്മയാണ് ഐ ലവ് യൂ' എന്നാണ് റിങ്കു കുറിച്ചത്. എന്നാല്‍ സൈബര്‍ അറ്റാക്ക് ശക്തമാകുന്നു എന്ന് കണ്ടതോടെ കമന്റ് ബോക്സ് മുക്ത ഓഫ് ചെയ്യുകയും ചെയ്തു. പോസ്റ്റ് നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായി മാറിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക