Image

ഉരുള്‍പൊട്ടല്‍ സാധ്യത:എറണാകുളത്ത് മലയോര മേഖലയിലെ 43 സ്ഥലങ്ങളില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കും

Published on 19 October, 2021
ഉരുള്‍പൊട്ടല്‍ സാധ്യത:എറണാകുളത്ത് മലയോര മേഖലയിലെ 43 സ്ഥലങ്ങളില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കും
എറണാകുളം: എറണാകുളം ജില്ലയിലെ മലയോര മേഖലയിലെ 43 സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്. കനത്ത മഴ പ്രവചനവും ഇടുക്കി ഡാം തുറന്നു വിട്ട സാഹചര്യവും പരിഗണിചാണ് തീരുമാനം . ജില്ലയില്‍ ഉരുള്‍ പൊട്ടലിനു സാധ്യതയുണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കണ്ടെത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് മാറ്റുന്നത്.

മണ്ണിടിച്ചിലിനു സാധ്യതയുള്ള മറ്റു സ്ഥലങ്ങള്‍ ഉണ്ടെന്നു ബോധ്യമായാല്‍ അവിടെ നിന്നും ആളുകളെ മാറ്റേണ്ടതാണ്. ഈ മാസം 20 മുതല്‍ 23 വരെയുള്ള തീയതികളില്‍ ഇവിടെ ആരും താമസിക്കുന്നില്ല എന്ന് തഹസില്‍ദാര്‍മാര്‍ ഉറപ്പാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക