Image

നെതര്‍ലന്‍ഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍ നടപടികളില്ല ; വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്

Published on 19 October, 2021
നെതര്‍ലന്‍ഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍ നടപടികളില്ല ; വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടാവുന്ന മഴക്കെടുതിയിലും അതി തീവ്ര മഴ മൂലമുള്ള നാശനഷ്ടങ്ങളിലും വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. 2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലന്റ് മാതൃകയെക്കുറിച്ച്‌ അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച്‌ ഇപ്പോഴും ആര്‍ക്കുമറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാമ്ബില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി എന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പ്, നിലവില്‍ ഇടത് സഹയാത്രികനാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക