Image

നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രം നോക് ദി ക്യാബിൻ

Published on 19 October, 2021
നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രം   നോക് ദി ക്യാബിൻ
വാഷിംഗ്ടൺ : പ്രമുഖ  ഇന്ത്യൻ - അമേരിക്കൻ ചലച്ചിത്രകാരൻ എം. നൈറ്റ് ശ്യാമളന്റെ  അടുത്ത സിനിമയുടെ പേര് വെളിപ്പെടുത്തി.
 'Knock the cabin (നോക് ദി ക്യാബിൻ-കാബിനിൽ മുട്ടുക)' എന്ന പുതിയ ചിത്രവും  ത്രില്ലർ തന്നെ. യൂണിവേഴ്സൽ പിക്ച്ചർസ്  ആണ് ഇക്കാര്യം  തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ  പങ്കുവച്ചത്. യൂണിവേഴ്സലും ശ്യാമളനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, 2023 ഫെബ്രുവരി 17 -ന് എത്തുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും 2023 ഫെബ്രുവരി 3 -ന് റിലീസ് ചെയ്യാനാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

"ഓൾഡ്" (2021), "ഗ്ലാസ്" (2019), "സ്പ്ലിറ്റ്" (2017), "ദി വിസിറ്റ്" (2015) എന്നീ ചിത്രങ്ങളാണ്  യൂണിവേഴ്സലിന്റെ  പങ്കാളിത്തതോടെ ശ്യാമളൻ ഇതിനുമുൻപ് അണിയിച്ചൊരുക്കിയത്.

ശ്യാമളന്റെ കയ്യൊപ്പോടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ  "ഓൾഡ്" കോവിഡ് മഹാമാരിക്കിടയിലും  ആഗോള ബോക്സ് ഓഫീസിൽ   90.1 മില്യൺ ഡോളർ എന്ന വലിയ നേട്ടം കൈവരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക