ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മെമ്പർഷിപ്പ് ക്യാമ്പയിൻ സാൻ ഫ്രാൻസിസ്കോയിൽ, യു.എസ്.എ. ചാപ്റ്റർ പ്രസിഡൻറ് ലീല മരേട്ട് ഉദ്ഘാടനം ചെയ്തു.
സാൻ ഫ്രാൻസിസ്കോ ചാപ്റ്റർ പ്രസിഡൻറ് അനിൽ ജോസഫ് മാത്യു സ്വാഗതം അർപ്പിക്കുകയും, വൈസ് പ്രസിഡൻറ് തോമസ് പറ്റർമഡ്, സിനിയർ മെംബർ ഡോ. ചാക്കോത്ത് രാധാകൃഷ്ണൻ തുടങ്ങിയവർ മാത്യരാജ്യത്തിന് വേണ്ടി കോൺഗ്രസിനെ ശക്തിപ്പെടുത്തുവാൻ കൂട്ടായി പ്രവർത്തിക്കണമെന്ന് ഉത്ബോധിപ്പിക്കുകയുണ്ടായി.
ഉദ്ഘാടന പ്രസഗത്തിൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു മാത്രമേ സുസ്ഥിരവും, സമാധനപരവുംമായ ഒരു രാഷ്ടത്തിന് നേതൃത്ത്വം നൽകാനാവൂയെന്നും ഇതുപോലെയുള്ള ക്യാമ്പയിനുകൾ കൂടുതൽ പ്രതീക്ഷയും ഉണർവും നല്കുമെന്നും ലീല മാരേട്ട് അറിയിച്ചു.
സാൻ ഫ്രാൻസിസ്കോ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോഷ് കോശി ക്യാമ്പയിനിൽ പങ്കെടുത്ത എവർക്കും നന്ദി പ്രകാശിപ്പിച്ചു.