VARTHA

എന്തിനും ഏതിനും കൈക്കൂലി; 'വിലവിവരപ്പട്ടിക' പുറത്ത് വിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്‍

Published

onസേലം: പോലീസുകാര്‍ വാങ്ങുന്ന കൈക്കൂലി കണക്ക് പുറത്തുവിട്ട് സേലം എസ്പി ശ്രീഅഭിനവ് ഐപിഎസ്. സേലം ജില്ലയില്‍ പോലീസുകാര്‍ കൈക്കൂലി വാങ്ങുന്ന പരാതി വ്യാപകമായതോടെ ഇതിനു തടയിടാനാണ് കൈക്കൂലി പട്ടിക പ്രത്യേക സര്‍ക്കുലറാക്കി എസ്പി പുറത്തുവിട്ടത്. വിവിധ ആവശ്യങ്ങള്‍ക്ക് പോലീസുകാര്‍ ഈടാക്കുന്ന കൈക്കൂലിയുടെ തരംതിരിച്ച കണക്കുകളാണ് പട്ടികയിലുള്ളത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എഎസ്പിമാര്‍ക്ക് നിര്‍ദേശവും നല്‍കി. 

പരിശോധന വ്യാപകമാക്കി കൈക്കൂലിക്കാരായ പോലീസുകാര്‍ക്കതിരേ ശക്തമായ നടപടി സ്വീകരിച്ച് അഴിമതി രഹിത ഭരണനിര്‍വഹണം ഉറപ്പുവരുത്തണമെന്നും എസ്പി സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒക്ടോബര്‍ ആറിനാണ് ഇത്തരമൊരു സര്‍ക്കുലര്‍ എസ്പി പുറത്തുവിട്ടത്. കൈക്കൂലി പട്ടിക സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും 
ചെയ്തു. തന്റെ കീഴുദ്യോഗസ്ഥരുടെ കൈക്കൂലിയോടുള്ള ആര്‍ത്തിയില്‍ മനസ്സ് മടുത്താണ് പോലീസ് സേനയിലെ വിവിധ തസ്തികയിലുള്ളവര്‍ ഓരോ കുറ്റങ്ങള്‍ക്കും വേര്‍തിരിച്ച് കൈപ്പറ്റുന്ന കൈക്കൂലിയുടെ പട്ടിക അദ്ദേഹം പുറത്ത് വിട്ടത്. 


കള്ളലോട്ടറി ഇടപാടുകാര്‍ക്ക് സുഗമമായി ജനങ്ങളെ പറ്റിക്കാന്‍ എസ്.ഐക്ക് നല്‍കേണ്ടത് 3000 രൂപ മുതല്‍ 5000 രൂപ വരെയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കേണ്ടത് ഒരു ലക്ഷം രൂപ ! വ്യാജ ലോട്ടറി വില്‍ക്കണമെങ്കില്‍ സ്റ്റേഷനിലെ റൈറ്റര്‍ക്ക് നല്‍കേണ്ടത് ആയിരം രൂപയാണ്. കള്ളക്കടത്ത് കേസുകളില്‍ കൈപ്പറ്റുന്നത് 20,000 രൂപ. മയക്കുമരുന്ന് വില്‍പ്പന, ഗുണ്ടായിസം, നിയമവിരുദ്ധമായ ചീട്ടുകളി, മസാജ് പാര്‍ലറുകളുടെ നടത്തിപ്പ് തുടങ്ങി ഏത് തരം കുറ്റകൃത്യങ്ങള്‍ക്കും കൈക്കൂലി കൃത്യമായി എത്തിയാല്‍ ഏമാന്‍മാരുടെ മൗനാനുവാദമുണ്ടാകും. 

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ജാമ്യം തരപ്പെടുത്തിക്കൊടുക്കല്‍, എഫ്.ഐ.ആര്‍ കോപ്പി, മണല്‍ മാഫിയ തുടങ്ങി ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും കൈക്കൂലി നിര്‍ബന്ധമാണ്. വാഹനങ്ങള്‍ പരിശോധിക്കാനിറങ്ങുമ്പോള്‍ പെട്രോള്‍ അടിക്കാനുള്ള നൂറ് രൂപ മുതല്‍ കൊടും കുറ്റങ്ങളിലെ ഒത്തുതീര്‍പ്പിന് ലക്ഷങ്ങള്‍ വരെ കൈക്കൂലിയായി വാങ്ങും. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വ്യാപക പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു.


അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എസ്.പിയുടെ താക്കീതുമുണ്ട്. സേനയ്ക്കുള്ളിലെ അഴിമതിക്കാരെ കണ്ടാത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇനിയും കൈക്കൂലി വാങ്ങി ജനങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം ഉദ്യോഗസ്ഥരുടെ പേരു സഹിതം പുറത്ത് വിടുമെന്നാണ് സേലം എസ്.പിയുടെ മുന്നറിയിപ്പ്. ഹൈദരാബാദ് സ്വദേശിയായ സേലം എസ്പിക്ക് ചുമതലയേറ്റപ്പോള്‍ മുതല്‍ കൈക്കൂലി സംഭന്ധിച്ച പരാതികള്‍ കിട്ടിയെങ്കിലും അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. ഇതോടെയാണ് രഹസ്യ സംഘത്തെ ഇതിനായി നിയോഗിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

ഗെ യിം ക ളി ക്കാ ന്‍ ഫോ ണ്‍ ന ല്‍കിയില്ല, കോട്ടയത്ത് പതിനൊന്നുകാരന്‍ തൂങ്ങി മരിച്ചു

കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍

ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരും: സംയുക്ത കിസാന്‍ മോര്‍ച്ച

കൊച്ചിയില്‍ മോഡലുകളുടെ മരണം: സൈജു തങ്കച്ചന്റെ 17 കൂട്ടാളികള്‍ക്കെതിരെ കേസ്

ആലത്തൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല: ജയസൂര്യ

ഹരിത ഇന്ധനമായ സിഎന്‍ജിയുടെ വിലയും വര്‍ദ്ധിപ്പിച്ചു

ജവാദ് ചുഴലിക്കാറ്റ് നാളെ പുരിയില്‍ തീരം തൊടും ,തീവ്രത കുറഞ്ഞേക്കും

നോര്‍വെയില്‍ നിന്നും കൊച്ചിയിലെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍ എന്നു സംശയം

പമ്പയില്‍ നിന്നും ഡിസംബര്‍ ഏഴ് മുതല്‍ തമിഴ്നാട്ടിലേക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ്

കോവിഡ് വ്യാപനവും മരണവും കൂടുതല്‍; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കേസ് അവസാനിപ്പിച്ചു

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കൂടി കോവിഡ്; 52 മരണം

സൗദിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കും; വി.ഡി. സതീശന്‍

കൊവിഡ് വാക്‌സിൻ എച്ച്‌.ഐ.വി ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന ; ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുവാനുളള പെപ്‌സികോയുടെ ഉരുളക്കിഴങ്ങ് പേറ്റന്റ് റദ്ദാക്കി

കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

രാജ്യത്ത് വീണ്ടും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍

'കോണ്‍ഗ്രസ് ഡീപ് ഫ്രീസറി'ലെന്ന് തൃണമൂല്‍ മുഖപത്രം

5 വര്‍ഷത്തിനിടെ രാജ്യത്ത് നിന്ന് കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ

'പാക് കാറ്റാ'ണ് മലിനീകരണമുണ്ടാക്കുന്നതെന്ന് യുപി; പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ എന്ന്‌ സുപ്രീംകോടതി

ജവാദ് ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രപ്രദേശ്, അന്‍പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു

മധുരയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശന വിലക്ക്

ബിച്ചു തിരുമല കഥയുടെ ആത്മാവ് അറിഞ്ഞ് രചന നിർവഹിച്ച കവി; കെ ജയകുമാർ

അംബാപുറപ്പാട് അരങ്ങേറി

സന്ദീപ് വധക്കേസ്: പ്രതികള്‍ ബി.ജെ.പിക്കാര്‍, ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയെന്ന് എഫ്.ഐ.ആര്‍

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

View More