fokana

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

Published

on

ന്യൂജേഴ്‌സി: ഫൊക്കാനയുടെ  കേരള കൺവെൻഷൻ 2022 ഫെബ്രുവരി 24 -25  തീയതികളിൽ  തിരുവനന്തപുരത്ത് കഴക്കൂട്ടം ആസ്ഥാനമായുള്ള  മാജിക് പ്ലാനെറ്റിലെ കരിസ്മ സെന്ററിൽ വച്ച് നടത്തും.  കേരളത്തിലെ പാർശ്യവൽക്കരിക്കപ്പെട്ട ഭിന്നശേഷിയുള്ള കുട്ടികളെ പരിപോഷിപ്പിക്കുന്നതിനായി പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കരിസ്മ സെന്ററിൽ നക്കുന്ന ദ്വീദിന കൺവെൻഷനിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്നതായിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ കീഴിൽ മാജിക്ക് ഉൾപ്പെടയുള്ള വിവിധ കലാരൂപങ്ങളിൽ വിസ്മയങ്ങൾ സൃഷ്ട്ടിച്ചു വരുന്ന മെൻറ്റലി ചലഞ്ചഡ് ആയ കുട്ടികളുടെ മാസ്മരിക പ്രകടനമാണ് ഈ രണ്ടു ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് അതിഥികളായി എത്തുന്നവർക്കായി ഒരുക്കുന്നത്.

തിരുവന്തപുരത്ത് കഴക്കൂട്ടത്ത്  പൊഫ. ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ മാജിക്ക് പ്ലാനറ്റ് ആരംഭിച്ച കാലം മുതലുള്ള ആത്മബന്ധമാണ് ഫൊക്കാനയുമായുള്ളത്. മാജിക്ക് പ്ലാനറ്റിലെ ഡിഫറെൻറ് ആർട്സ് സെന്ററിലെ കുട്ടികളുമായി ബന്ധപ്പെട്ട മിക്കവാറുമുള്ള എല്ലാ പദ്ധതികളിലും ഫൊക്കാന എക്കാലവും ഭാഗഭാക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫൊക്കാന കൺവെൻഷന് വേദിയാകുക എന്നത് സ്വന്തം കുടുംബസംഗമം നടത്തുന്നതുപോലെയാണെന്ന് പ്രൊഫ. മുതുകാട് വ്യക്തമാക്കി. ഡിഫറെൻറ് ആർട്സ് സെന്ററിലെ കുട്ടികളെ പുനരുദ്ധീകരിക്കുന്നതിൽ ഫൊക്കാന എക്കാലവും മുൻപന്തിയിൽ നിന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണത്തെ കേരള കൺവെൻഷന് വേദിയാകുമ്പോൾ ഫൊക്കാന കുടുംബങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത തരത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള കലാവിരുന്ന് നൽകുവാനാണ്‌ തങ്ങൾ വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്‌ഗേന്നും പ്രഫ. മുതുകാട് പറഞ്ഞു.

ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവർത്തനം തുടങ്ങിയതു തന്നെ ഡിഫറെൻറ് ആർട്സ് സെന്ററിനെ സഹായിച്ചുകൊണ്ടാണ്. ഫൊക്കാനയുടെ വിമൻസ് ഫോറം തങ്ങളുടെ പ്രവർത്തനോട്‌ഘാടനം  നടത്തും മുൻപ് തന്നെ കരിസ്മ സെന്ററിലെ 100 കണക്കിന് അമ്മമാരുടെ കണ്ണീരൊപ്പിക്കൊണ്ടായിരുന്നു ഗംഭീരമായ തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിമൂലം ലോകം മുഴുവൻ അടച്ചിടൽ ഭീഷണി നേരിട്ടുകൊണ്ടിരുന്നപ്പോൾ ഡിഫറെൻറ് ആർട്സ് സെന്ററിലെ കുട്ടികൾക്കും  പഠനം മുടങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ കുട്ടികളുടെ ഏറ്റവും നിർധനരായ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹിയുടെ നേതൃത്വത്തിൽ സഹായ ഹസ്തമേകിയത്. സമൂഹത്തിൽ ഏറെ പാർശ്യവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള ഭിന്നശേഷിയുള്ള ഈ കുട്ടികളുടെ അമ്മമാർക്ക് മറ്റു വരുമാനമാഗങ്ങൾ ഒന്നും ഇല്ലാത്ത സഹചര്യത്തിലാണ് ഡിഫറെൻറ് ആർട്സ് സെന്ററിൽ തന്നെ അവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഒരു പദ്ധതി പ്രൊഫ. ഗോപിനാഥ് മുതുകാട് ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതിയുടെ മുഴുവൻ ചെലവും ഫൊക്കാന വിമൻസ് ഫോറം ഏറ്റെടുത്തുകൊണ്ടാണ് അവർ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചതുമെന്നും പ്രഫ. മുതുകാട് പറഞ്ഞു. അതുകൊണ്ടു തന്നെയാണ് ഇത്തവണ കേരള കൺവെൻഷൻ മാജിക്ക് പ്ലാനറ്റിലെ കരിസ്മ സെന്ററിൽ  വച്ചു നടത്താൻ തീരുമാനിച്ചതെന്നും പ്രസിഡണ്ട് ജോർജി വർഗീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ചേർന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി യോഗത്തിലാണ് കേരള കൺവെൻഷൻ കരിസ്മ സെന്ററിൽ വച്ച് നടത്താൻ  തീരുമാനമെടുത്തത്.


രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ കൺവെൻഷൻ  വ്യത്യസ്തയാർന്ന നിരവധി  പ്രോഗ്രാമുകൾ ഉൾപ്പെടുത്തി കൊണ്ടായിരിക്കും ആവിഷ്ക്കരിച്ചിരിക്കുന്നത്.. പ്രമുഖരായ സാഹിത്യകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സമ്മേളനം, വിവിധ കലാപരിപാടികൾ, പൊതു സമ്മേളനം, മാജിക് ഷോ എന്നിവ കൺവെൻഷന്റെ ഭാഗമായിരിക്കും. ഫൊക്കാനയുടെ എക്കാലത്തെയും കരുത്തുറ്റ  പദ്ധതിയായ ഭാഷക്കൊരു ഡോളർ പോഗ്രാം കേരള കൺവെൻഷനിൽ വച്ച് നടത്തുന്നതാണ്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഏറ്റവും നല്ല മലയാള പ്രബന്ധത്തിനുള്ള അവാർഡാണ് കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷക്കൊരു ഡോളർ വഴി നൽകുന്ന അവാർഡ്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്. ഫൊക്കാനയുടെ അംഗങ്ങളും കുടുംബാഗങ്ങളുമാണ് ഈ കൺവൻഷനിൽ പങ്കെടുക്കുന്നത്. അമേരിക്കയിൽ നിന്നും 50 ഓളം കുടുംബാംഗങ്ങൾ കേരള കൺവെൻഷനിൽ പങ്കെടുക്കാൻ തയ്യാറായിട്ടുണ്ട്. ഇനിയും രെജിസ്ട്രേഷൻ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ അറിയിച്ചു.

വൈവിധ്യം കൊണ്ടും  വ്യത്യസ്തമായ കഴിവുകൾകൊണ്ടും  അനുഗ്രഹതീരായ ഡിഫറെൻറ് ആർട്സ് സെന്ററിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ കാഴ്ച്ച വയ്ക്കുന്ന കലാവിരുന്ന് ഫൊക്കാന കേരള കൺവെൻഷന് മാറ്റുകൂട്ടുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ പറഞ്ഞു. കൺവെൻഷന് എത്തുന്ന ഓരോരുത്തരുടെയും മനസ്സിൽ എന്നും താലോലിക്കാൻ ഉതകും വിധം എല്ലാം തികഞ്ഞ വിനോദ പാക്കേജ് ആയിരിക്കും പ്രൊഫ. ഗോപിനാഥ് മുതുകാടും കുട്ടികളും കാഴ്ച്ച വയ്ക്കാനിരിക്കുന്നത്. ഈ സമയം നാട്ടിൽ ഉള്ള ഫൊക്കാനയുടെ എല്ലാ  സുഹൃത്തുക്കളും രണ്ടു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കണമെന്നും പോൾ കരുകപള്ളിൽ അഭ്യർത്ഥിച്ചു.

ഫൊക്കാനയുടെ എല്ലാ നല്ലവരായ സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളും ഫെബ്രുവരി മാസം 24-25 തിയ്യതികളിലായി നടക്കുന്ന കേരള കൺവെൻഷനിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്  ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസ്സോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ഒർലാണ്ടോ നാഷണൽ  കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്,  കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, മുൻ പ്രസിഡന്റ് മാധവൻ ബി. നായർ, ടെക്നിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസ്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ തുടങ്ങിവർ അഭ്യർത്ഥിച്ചു.

Facebook Comments

Comments

  1. abdul punnayurkulam

    2021-10-19 23:50:26

    Wish Fokana all the best.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്

ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

View More