Image

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

Published on 20 October, 2021
ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)
ഒരു വട്ടമെങ്കിലുമെൻ
കിനാവിലണയുമോ...
പൂനബി...
കാത്തു കിടപ്പൂ ഞാൻ
അധരങ്ങൾ മൊഴിയുന്ന
സ്വലാവാത്തിന് മന്ത്ര-
ത്താൽ...
എൻ സ്വപ്നത്തെ പുൽ -
കുമോ പ്രിയരാം ഹബീ -
ബരേ...
ഓർമ്മകൾ തഴുകി
തലോടുമ്പോൾ  എൻ
ഹൃദയം വിതുമ്പുന്നു...
മുത്താറ്റൽ  തങ്ങളെ..

കൊതിയേറെയെന്നിൽ
മദീന തിരുമണ്ണിൽ
പാദം പതിക്കുവാൻ..
പാരിൽ പരക്കും
സുഗന്ധം മണക്കുവാൻ..
സ്നേഹത്തിന് ദീപവും
കരുണയുടെ കാതലും..
ലോകപ്രകാശവും....
കഴിവുറ്റ നേതാവും..
വിതുമ്പുന്നു ഞാനിന്ന്
മഹത്വം മഷികളിൽ
ഒതുക്കാനാവാതെ...!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക