Image

ബീഹാര്‍ നിയമസഭ ശതാബ്ദി നിറവില്‍; ആഘോഷങ്ങള്‍ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

Published on 20 October, 2021
ബീഹാര്‍ നിയമസഭ ശതാബ്ദി നിറവില്‍; ആഘോഷങ്ങള്‍ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും
പാട്‌ന: ബീഹാര്‍ നിയമസഭ ശതാബ്ദി വര്‍ഷത്തില്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 2017ല്‍ ഇന്ത്യയുടെ രാഷ്‌ട്രപതിയാകും മുമ്ബ് രാംനാഥ് കോവിന്ദ് ബീഹാറിലെ ഗവര്‍ണര്‍ പദവി അലങ്കരിച്ചു എന്നതും ചടങ്ങിന് മാറ്റുകൂട്ടുന്നു. രണ്ടു ദിവസം രാഷ്‌ട്രപതി ബീഹാറില്‍ തങ്ങും.

1921 ഫെബ്രുവരി 7നാണ് ബീഹാര്‍-ഒഡീഷ സംയുക്ത പ്രവിശ്യാ നിയമസഭ ബ്രിട്ടീഷ് ഭരണകാലത്ത് രൂപീകരിക്കപ്പെട്ടത്. സന്ദര്‍ശനത്തിന്റെ ഭാഗമായി രാംനാഥ് കോവിന്ദ് ബീഹാറിലെ നിയമസഭാ സാമാജികരെ അഭിസംബോധന ചെയ്യും. ശതാബ്ദി സ്തംഭം സ്ഥാപിക്കുന്ന രാംനാഥ് കോവിന്ദ് പിന്നീട് ബോധിവൃക്ഷവും നടും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക