Image

അണ്ണാ ഡി.എം.കെക്ക് ശശികലയുമായി ​ ബന്ധമില്ലന്ന് എടപ്പാടി പളനിസാമി

Published on 20 October, 2021
അണ്ണാ ഡി.എം.കെക്ക് ശശികലയുമായി ​ ബന്ധമില്ലന്ന് എടപ്പാടി പളനിസാമി
ചെന്നൈ: അണ്ണാ ഡി.എം.കെയുമായി ജയലളിതയുടെ തോഴി വി.കെ ശശികലക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ പാര്‍ട്ടി ജോ. കോ ഓ ഡിനേറ്ററും തമിഴ്​നാട്​ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി. ബുധനാഴ്​ച ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പളനിസാമി.

“ശശികലയെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഗൗരവമായി കാണുന്നില്ല. കോടതിയും തെരഞ്ഞെടുപ്പ്​ കമീഷനും തങ്ങള്‍ നയിക്കുന്നതാണ്​ യഥാര്‍ഥ അണ്ണാ ഡി.എം.കെയെന്ന്​ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്​. ശശികല നിലവില്‍ അണ്ണാ ഡി.എം.കെയില്‍ അംഗമല്ല. ശശികലയുടെ ചില നടപടികളെ മാധ്യമങ്ങള്‍ ഉയര്‍ത്തി കാണിക്കുകയാണ്​. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയാണെന്ന്​ സ്വയം അവകാശപ്പെട്ടുകൊണ്ട്​ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടും .” അദ്ദേഹം വ്യക്തമാക്കി .

അതെ സമയം അടുത്തിടെ ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആര്‍, ജയലളിത സമാധികളില്‍ ആദരാജ്ഞലിയര്‍പിക്കയും പാര്‍ട്ടി സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച്‌​ ചെന്നൈ രാമപുരത്തെ എം.ജി.ആറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ അണ്ണാ ഡി.എം.കെ പതാക ഉയര്‍ത്തുകയും ചെയ്​തിരുന്നു.ചടങ്ങില്‍ അനാഛാദനം ചെയ്യപ്പെട്ട ശിലാഫലകത്തില്‍ ശശികലയെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയെന്ന്​ വിശേഷിപ്പിച്ചിരുന്നതും വിവാദത്തിന് വഴി വെച്ചിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക