VARTHA

അതിഥി തൊഴിലാളി യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം; ജീവനക്കാരെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി

Published

on

അടിമാലി: അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം.

മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ചൊവ്വാഴ്ച രാത്രി 10.30-നാണ് സംഭവം. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു.

സ്ഥലത്തെത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയില്‍ ഹേമാവതി തീരെ അവശയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടര്‍ന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഹേമാവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.

യാത്രാമധ്യേ രാജാക്കാട് എത്തുമ്ബോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സിനുള്ളില്‍ വെച്ച്‌ 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്‍കി.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

ഗെ യിം ക ളി ക്കാ ന്‍ ഫോ ണ്‍ ന ല്‍കിയില്ല, കോട്ടയത്ത് പതിനൊന്നുകാരന്‍ തൂങ്ങി മരിച്ചു

കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍

ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരും: സംയുക്ത കിസാന്‍ മോര്‍ച്ച

കൊച്ചിയില്‍ മോഡലുകളുടെ മരണം: സൈജു തങ്കച്ചന്റെ 17 കൂട്ടാളികള്‍ക്കെതിരെ കേസ്

ആലത്തൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല: ജയസൂര്യ

ഹരിത ഇന്ധനമായ സിഎന്‍ജിയുടെ വിലയും വര്‍ദ്ധിപ്പിച്ചു

ജവാദ് ചുഴലിക്കാറ്റ് നാളെ പുരിയില്‍ തീരം തൊടും ,തീവ്രത കുറഞ്ഞേക്കും

നോര്‍വെയില്‍ നിന്നും കൊച്ചിയിലെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍ എന്നു സംശയം

പമ്പയില്‍ നിന്നും ഡിസംബര്‍ ഏഴ് മുതല്‍ തമിഴ്നാട്ടിലേക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ്

കോവിഡ് വ്യാപനവും മരണവും കൂടുതല്‍; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കേസ് അവസാനിപ്പിച്ചു

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കൂടി കോവിഡ്; 52 മരണം

സൗദിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കും; വി.ഡി. സതീശന്‍

കൊവിഡ് വാക്‌സിൻ എച്ച്‌.ഐ.വി ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന ; ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുവാനുളള പെപ്‌സികോയുടെ ഉരുളക്കിഴങ്ങ് പേറ്റന്റ് റദ്ദാക്കി

കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

രാജ്യത്ത് വീണ്ടും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍

'കോണ്‍ഗ്രസ് ഡീപ് ഫ്രീസറി'ലെന്ന് തൃണമൂല്‍ മുഖപത്രം

5 വര്‍ഷത്തിനിടെ രാജ്യത്ത് നിന്ന് കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ

'പാക് കാറ്റാ'ണ് മലിനീകരണമുണ്ടാക്കുന്നതെന്ന് യുപി; പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ എന്ന്‌ സുപ്രീംകോടതി

ജവാദ് ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രപ്രദേശ്, അന്‍പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു

മധുരയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശന വിലക്ക്

ബിച്ചു തിരുമല കഥയുടെ ആത്മാവ് അറിഞ്ഞ് രചന നിർവഹിച്ച കവി; കെ ജയകുമാർ

അംബാപുറപ്പാട് അരങ്ങേറി

സന്ദീപ് വധക്കേസ്: പ്രതികള്‍ ബി.ജെ.പിക്കാര്‍, ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയെന്ന് എഫ്.ഐ.ആര്‍

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

View More