Image

രാഹുല്‍ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന്​ കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്​

Published on 20 October, 2021
രാഹുല്‍ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന്​ കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്​
ബംഗളുരു: കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന്​ കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ഉപതെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെയായിരുന്നു നളിന്‍ കുമാറിന്‍റെ വിവാദ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ്​ രംഗത്തെത്തുകയും പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്​തു.

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന്​ അടിമയാണെന്നും മയക്കമുമരുന്ന്​ ഇടപാടുകാരുമായി അടുത്ത ബന്ധമുള്ളയാളാണെന്നും കട്ടീല്‍ പറഞ്ഞു. രാഹുല്‍ മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്നതിന്​ തന്‍റെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു. നളീന്‍ കുമാറിന്‍റെ കോലം കത്തിച്ചാണ്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്​. കള്ളങ്ങള്‍ പ്രചരിപ്പിച്ച്‌​ വാര്‍ത്ത സൃഷ്​ടിക്കുകയാണ്​ ബി​.ജെ.പിയെന്ന്​ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ആര്‍.എസ്​.എസ്​ നോമിനിയായി കര്‍ണാടകയിലെ ബി.ജെ.പി അധ്യക്ഷസ്​ഥാനത്തെത്തിയ നളിന്‍ കുമാര്‍ കട്ടീല്‍ ജനകീയനല്ലെന്ന വിമര്‍ശനം ബി.ജെ.പിക്കകത്ത്​ തന്നെ ശക്​തമായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക