വാഷിംഗ്ടണ്‍: രാജ്യാന്തര മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗിത ഗോപിനാഥ് പദവി വിടുന്നു. ജനുവരിയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വകുപ്പില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.
ഐഎംഎഫില്‍ മൂന്നു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നതിന് ഹാര്‍വാര്‍ഡ് ഒരു വര്‍ഷം കൂടി അവധി നീട്ടി നല്‍കിയിരുന്നു. ഐഎംഎഫിന്റെ റിസേര്‍ച് വിഭാഗം മേധാവിയായിരുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് സസൂക്ഷ്മം വീക്ഷിക്കുന്ന ഈ വിഭാഗമാണ് എല്ലാ ത്രൈമാസത്തിലും വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്.