Image

മുട്ടില്‍ മരംമുറി കേസ് പ്രതി റോജി അഗസ്റ്റിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Published on 20 October, 2021
മുട്ടില്‍ മരംമുറി കേസ് പ്രതി റോജി അഗസ്റ്റിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി


കണ്ണൂര്‍: മുട്ടില്‍ മരംമുറി കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിനെ ജയില്‍ മാറ്റി. മാനന്തവാടി ജില്ലാ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. ജയില്‍ വാര്‍ഡന്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നത് പതിവായതോടെയാണ് ജയില്‍ മാറ്റിയത്. സെന്‍ട്രല്‍ ജയിലില്‍ ഒരാഴ്ച ക്വാറന്റീന്‍ ഏകാന്ത വാസമായിരിക്കും. തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റുക.

കേസില്‍ റോജി അഗസ്റ്റിനും രണ്ടാം പ്രതി സഹോദരന്‍ ആന്റോ അഗസ്റ്റിനുമാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. ഇവരുടെ മറ്റൊരു സഹോദരനും ഡ്രൈവറും എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ജയില്‍ മോചിതരായി. 

അതിനിടെ, റോജിയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കുകയാണ്. ജയിലില്‍ ഭീഷണി മുഴക്കുന്ന പ്രതി പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഹര്‍ജിയില്‍ വിധി പറയാനായി മാറ്റിയിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക