Image

മലയോര മേഖലകളില്‍ മഴ; പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Published on 20 October, 2021
 മലയോര മേഖലകളില്‍ മഴ; പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളില്‍ വൈകിട്ടോടെ മഴ കനത്തു. പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോട്ടയം, കോഴിക്കോട് മലയോര മേഖലകളിലാണ് മഴ കനത്തത്. കോഴിക്കോട് തിരുവമ്പാടിയില്‍ വെള്ളക്കെട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 

സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ വ്യാപകമായ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യത.  അടുത്ത മൂന്നു മണിക്കൂറില്‍  കേരളത്തില്‍  പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ട്. 

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ജാഗ്രത നിര്‍ദേശമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക