Image

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

Published on 20 October, 2021
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര
കൊച്ചി:  യുഎഇ ഗോള്‍ഡന്‍ വിസ മലയാളി താരങ്ങളില്‍ ഒട്ടേറെ പേര്‍ക്ക്  ലഭിച്ചിരുന്നു. മലയാള സിനിമാരംഗത്ത് നിന്ന് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ചത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമാണ്.   ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ നിന്നും യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ് പ്രശസ്ത ഗായിക കെ എസ് ചിത്ര.

യുഎയുടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ എസ് ചിത്ര പറഞ്ഞു. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രവും കെ എസ് ചിത്ര സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് ചിത്രയ്‍ക്ക് ആശംസകളുമായി എത്തിയത്. 

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേകായ ഭീംല നായകിലെ ഗാനമാണ് ഏറ്റവും ഒടുവില്‍ കെ എസ് ചിത്രയുടേതായി ഹിറ്റായത്. മലയാളത്തില്‍ മാലിക്കിലെ ഒരു ഗാനവും കെ എസ് ചിത്രയുടേതായി വന്‍ ഹിറ്റായി മാറിയിരുന്നു.

അതേസയം നടി മീര ജാസ്‍മിനും ഗോള്‍ഡന്‍ വിസ അടുത്തിടെ ലഭിച്ചിരുന്നു. തന്റെ ജീവിതത്തിലെ നാഴികക്കല്ലാണ് ഇതെന്നായിരുന്നു മീരാ ജാസ്‍മിന്‍ പറഞ്ഞത്. കൂടാതെ നൈല ഉഷ, പൃഥ്വിരാജ്, സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്‍, ആശാ ശരത്, ആസിഫ് അലി തുടങ്ങിയവരാണ് ഇതൊനൊടകം മലയാളത്തില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക