Image

തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി : അതിശക്തമായ മഴയ്ക്ക് സാധ്യത

Published on 20 October, 2021
തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി : അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്തിനു സമീപം പുതിയൊരു ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാന്‍ വഴിയൊരുങ്ങി. അടുത്ത 2-3 ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നലൊട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

തുലാവര്‍ഷ മഴയ്ക്ക് വഴിയൊരുക്കുന്ന കിഴക്കന്‍ കാറ്റിനോട് അനുബന്ധിച്ചാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. സംസ്ഥാനത്ത് തുലാവര്‍ഷം ചൊവ്വാഴ്ചയോടെ തുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും കേരളത്തില്‍ ഇന്ന് മഴ മാറി നിന്ന ദിവസമാണ്. ഇന്നലെ നല്‍കിയ ഓറഞ്ച് അലര്‍ട്ടുകള്‍ ഇന്ന് പിന്‍വലിച്ചു. എന്നാല്‍ വൈകിട്ടോടെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടങ്ങി. മലയോരജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക