Image

ഗായകൻ ജെയിംസ പടിപ്പുര ഇനി ഓർമകളിൽ  (ഫിലിപ് ചെറിയാൻ)

Published on 20 October, 2021
ഗായകൻ ജെയിംസ പടിപ്പുര ഇനി ഓർമകളിൽ  (ഫിലിപ് ചെറിയാൻ)

പേരിനൊപ്പം നല്ലില എന്ന നാടിൻറെ പേരുകൂടി വെച്ച ഗായകൻ ജെയിംസ പടിപ്പുര, 54, ഇനി ഓർമകളിൽ. ഓരോ ഗാനമേളകളിലും നാടിൻറെ പേരുകൂടി കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി, അതായിരുന്നു ജെയിംസ് പടിപ്പുര . 
ജെയിംസ് നല്ലില  എന്ന ഗായകന്റെ  അഭാവം മനസ്സിൽ ശൂന്യത ശ്രഷ്ടിക്കുന്നു.  ജേഷ്ഠ സഹോദരന് തുല്യനായി ജെയിംസും  ഭാര്യ ജെസിയും  അച്ചായാ എന്നാണ് വിളിക്കാറ്. ഇനി ആ വിളിക്ക് ജെയിംസ് ഇല്ല. 

മറുനാടൻ സ്റ്റേജുകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഗായികയാണ് ജെസ്സി ജെയിംസ്. അടുത്ത കാലം വരെ എല്ലാ ദിവസവും എന്ന് പറയുന്നത് പോലെ അവരോടൊക്കെ സംസാരിക്കാനും ഇടപഴകാനും എനിക്ക് പല അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ജെയിംസ് നന്നായി പാടും. എന്റെ ആവശ്യപ്രകാരം പലപ്പോഴു൦ വാട്ട്സ്ആപ്പിലൂടെ  പാടിത്തരും. പലപ്പോഴും ഒന്നിച്ചു  പാടിയിട്ടും ഉണ്ട്. ദമ്പതികൾക്ക് രണ്ടു പെണ്കുട്ടികളാണുള്ളത്. അവരോടും സംസാരിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. നല്ലതു പോലെ പാടുന്ന കുടുംബം.

ജെസ്സിയുടെ സ്വദേശം നിരണം. ജെയിംസ് കൊല്ലംകാരനാണ്. മക്കൾ മറിയം, കാതറിൻ. ജെസ്സിയോട് ഇപ്പോൾ സംസാരിച്ചപ്പോൾ, ബോഡിയോടൊപ്പം കൊല്ലത്തേക്കുള്ള യാത്രയിൽ ആയിരുന്നു. കുറെ ദിവസങ്ങളായി കോവിഡുമായി ബന്ധപെട്ടു ചികിത്സയിൽ ആയിരുന്നു എന്നും കോവിഡ് ഭേദമായി തിരിച്ചു വന്നുവെങ്കിലും ഹാർട്ട് അറ്റാക് ഉണ്ടായാണ് മരണം സംഭവിച്ചതെന്നുമാണ്  ജെസ്സിയിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്ത് പറഞ്ഞു  ആശ്വസിപ്പിക്കും.  രണ്ടു കൊച്ചു മ ക്കളെ തനിച്ചാക്കി പോയില്ലേ അച്ചായാ എന്ന് പറഞ്ഞു വിതുമ്പുമ്പോൾ  ആശ്വസിപ്പിക്കാൻ വാക്കുകൾ പോരാ. 
ജെയിംസിന് ആദരാജ്ജലികൾ  അർപ്പിക്കുന്നതോടോപ്പം  കുടുംബത്തിന്റെ ദുഃഖത്തിലും  പങ്കുചേരുന്നു.

ഗായകൻ ജെയിംസ പടിപ്പുര ഇനി ഓർമകളിൽ  (ഫിലിപ് ചെറിയാൻ)ഗായകൻ ജെയിംസ പടിപ്പുര ഇനി ഓർമകളിൽ  (ഫിലിപ് ചെറിയാൻ)
Join WhatsApp News
Mini 2021-10-21 12:24:43
May your soul rest in peace Jameschaya... You are gone too soon.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക