Image

എഴുത്തുക്കാർക്കായി യുഎസ്എ എഴുത്തുകൂട്ടം ഒരുക്കുന്ന സുവർണ്ണാവസരം !

Published on 21 October, 2021
എഴുത്തുക്കാർക്കായി യുഎസ്എ എഴുത്തുകൂട്ടം ഒരുക്കുന്ന സുവർണ്ണാവസരം !
അമേരിക്കയിലും കാനഡയിലും മലയാളത്തിൽ എഴുതുന്ന എഴുത്തുക്കാരുടെ രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുക , എഴുത്തുകാരുടെ പുസ്തകങ്ങൾ കേരളത്തിലുള്ള എല്ലാ  വായനശാലകളിലും എത്തിക്കുക  , യൂണിവേഴ്സിറ്റി, സ്കൂൾ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുക, എഴുത്തുകാർക്ക് അവർ അർഹിക്കുന്ന അംഗീകാരം ലഭ്യമാക്കുക, പ്രസാധക സംഘങ്ങളുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളോട് കൂടി തുടങ്ങിയ സാഹിത്യ സാംസ്‌കാരിക സംഘടനയാണ്  യുഎസ്എ
 എഴുത്തുകൂട്ടം.   

യുഎസ്എ എഴുത്തുകൂട്ടം - ഫേബിയൻ ബുക്സുമായീ ചേർന്ന് അമേരിക്കൻ- കാനഡ മലയാളീ എഴുത്തുകാരുടെ കഥകളുടെയും കവിതകളുടെയും സമാഹാരം പ്രസിദ്ധികരിക്കാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.   ഈ പുസ്തകം അമേരിക്കയിൽ നിന്നും മലയാളത്തിൽ എഴുതുന്ന എഴുത്തുകാരെ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും എന്നതിൽ സംശയമില്ല.  
100  കവിതകൾ 
100  കഥകൾ 
നിങ്ങൾക്കും പങ്കാളിയാകാം !  നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം 
കവിത :  3  കവിതകൾ  ഒരാൾക്ക് അയക്കാവുന്നതാണ്.  (സമാഹാരത്തിൽ തിരഞ്ഞെടുക്കുന്ന ഒന്നോ രണ്ടോ കവിത/ കവിതകൾ  ഉൾപെടുത്തുന്നതായിരിക്കും. )  മുൻപ് പ്രസിദ്ധികരിച്ചതോ അല്ലാത്തതോ ആയ കവിതകൾ അയക്കാവുന്നതാണ്.  
കവികളുടെ പ്രത്യക ശ്രദ്ധയ്ക്ക്-

 പുതുകവിതയുടെ  സാധ്യത പരിഗണിക്കേണ്ടതാണ്.  

കഥ :  നിങ്ങള്ക്ക് ഏറ്റവും ഉചിതമെന്നു തോന്നുന്ന ഒരു കഥ അയക്കാവുന്നതാണ്. 
രചനകൾ word and PDF  ഫോർമാറ്റിൽ അയക്കാൻ താത്പര്യപ്പെടുന്നു. 
നിങ്ങളുടെ ഒരു ഫോട്ടോ , ഫോൺ നമ്പർ , ഇമെയിൽ ഐഡി  എന്നിവ രചനയോടോപ്പോം അയക്കേണ്ടതാണ്.

രചനകൾ അയക്കേണ്ട ഇമെയിൽ ഐഡി:  usaezhuthukoottam@gmail.com 
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപെടുക : usaezhuthukoottam@gmail.com / 803-348-3991 (ഗീത രാജൻ )
516 -263 -7398 (സന്തോഷ് പാല )732 -799 -8235  (ഫിലിപ്പ് തോമസ് )


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക