EMALAYALEE SPECIAL

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

Published

on

ജർമ്മനി ഒരു വികസിത രാജ്യമാണ്. നെതർലാൻഡിന്റെ തൊട്ടടുത്ത് കിടക്കുന്ന സമ്പന്ന രാജ്യം .

ഈ ജൂലായിൽ രണ്ടു ദിവസം വലിയ മഴ പെയ്തു, അവിടെ നദികൾ എല്ലാം കരകവിഞ്ഞൊഴുകി. വൻ വെള്ളപ്പൊക്കമായി. അതി ഭീകരമായ നാശനഷ്ടങ്ങൾ ഉണ്ടായി. നിരവധി വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ.. എല്ലാം നശിച്ചു. 10 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടായി എന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത് . 220 പേർക്ക് ജീവൻ നഷ്ടമായി. വെറും രണ്ടു ദിവസത്തെ മഴയിലാണ് ഇതെന്നോർക്കണം.
ഏകദേശം 300 മില്ലീമീറ്റർ  മഴയാണ് രണ്ടു ദിവസം കൊണ്ട് അവിടെ പെയ്തിറങ്ങിയത്.

ചൈന ഇന്ന് ലോകത്തേറ്റവും കാര്യക്ഷമമായ ഗവൺമെന്റ്  ഉള്ള രാജ്യമാണ്. മരുഭൂമിയിലൂടെ ബുള്ളറ്റ് ട്രെയിൻ പായിക്കുന്ന, മില്യണിലധികം ജനങ്ങൾക്ക് താമസിക്കാൻ ഉള്ള നഗരങ്ങൾ തന്നെ പുതുതായി കെട്ടി ഉണ്ടാക്കുന്ന, കൊറോണ വൈറസിനെ ഇതുവരെയും ഏറ്റവും ഫലപ്രദമായ രീതിയിൽ പിടിച്ചു കെട്ടിയ രാജ്യം. പക്ഷെ
ആ ചൈനയ്ക്കും
ഈ ജൂലായിൽ അടിതെറ്റി. മൂന്നു ദിവസത്തെ തോരാമഴ..
12 മില്യൺ ജനങ്ങൾ വസിക്കുന്ന ഷെങ്‌ഷു എന്ന മഹാനഗരം വെള്ളത്തിലായി...
300 ലധികം പേർ മരിച്ചു. ഒരു വർഷം ആകെ പെയ്യേണ്ട മഴയെക്കാൾ കൂടുതൽ ആണ് അന്ന് മൂന്നു ദിവസത്തിൽ അവിടെ പെയ്തത് - 600 mm ലധികം!

അതിന്റെ രണ്ടാഴ്ച കഴിഞ്ഞു അമേരിക്കയിൽ ന്യുയോർക്കിൽ പ്രളയം ഉണ്ടായി.
ഇഡ എന്ന ചുഴലിക്കാറ്റ് വീശിയതിന്റെ ഭാഗമായി,
ന്യൂയോർക്ക്, ന്യൂജേഴ്സി, ഫിലാഡൽഫിയ തുടങ്ങിയ
സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ ആയി. 45 ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ഇത് മാത്രമല്ല, ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, ഇറ്റലി, നെതർലൻഡ്സ്, സ്വിറ്റസർലാൻഡ്, തുർക്കി, പാകിസ്ഥാൻ, ഇന്ത്യ, ന്യൂസീലൻഡ് തുടങ്ങി അനേകം രാജ്യങ്ങൾ ഈ വർഷം മാത്രം വെള്ളപ്പൊക്ക കെടുതികൾ നേരിട്ട രാജ്യങ്ങളാണ്.

ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിൽ  ഈ വർഷം പേമാരിയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി.
ബംഗാളിൽ, ഉത്തരാഖണ്ഡിൽ, മഹാരാഷ്ട്രയിൽ .. മഹാരാഷ്ട്രയിൽ മാത്രം പ്രളയത്തിൽ 250 ലധികം പേർ മരിച്ചു.

ഇവിടെയൊന്നും പ്രളയംഉണ്ടായത് കേരളത്തിന്റെ പശ്ചിമ ഘട്ടം നശിച്ചതിന്റെയോ സർക്കാർ പ്രളയം തടഞ്ഞു നിർത്താൻ ഉള്ള ടെക്‌നോളജി കണ്ടു പിടിക്കാത്തതിന്റെയോ ഫലമായി ഉണ്ടായതല്ല. പെട്ടെന്നുള്ള വലിയ അളവിലെ മഴ,
 പ്രളയം സൃഷ്ടിക്കുകയായിരുന്നു.

 യഥാർത്ഥത്തിൽ വില്ലൻ, പശ്ചിമഘട്ടമല്ല, ലോകകാലാവസ്ഥാ വ്യതിയാനമാണെന്ന്  പഠനങ്ങൾ തെളിയിക്കുന്നു .

ലോകരാജ്യങ്ങളുടെ പുരോഗതിക്കൊപ്പം അന്തരീക്ഷമലിനീകരണവും വ്യാപകമായി... വ്യവസായവൽക്കരണത്തിന്റെ ദുരന്തഫലമായി ഭൂമിയുടെ ഓസോൺ പാളികൾക്ക് വരെ വ്യതിയാനം സംഭവിച്ചു.. ആഗോളതാപനം ഭയാനമായ അവസ്ഥയിലെത്തിക്കഴിഞ്ഞു..പ്രകൃതിസമ്പത്തിന്റെ അമിതമായ ചൂഷണം കാലാവസ്ഥാവ്യതിയാനത്തിന്റെ ആക്കം കൂട്ടിയെന്നതും വസ്തുതയാണ്‌.

ഭൂമിയുടെ ഉപരിതലവും സമുദ്രഉപരിതല ത്തിലെ വെള്ളവും ക്രമാതീതമായി ചൂട് പിടിച്ചിരിക്കുന്നു.. തൽഫലമായി സമുദ്രത്തിലെ ജലം ബാഷ്പീകരിച്ച് നീരാവിയായി അന്തരീക്ഷത്തിലേക്കുയർന്ന് വൻമഴമേഘ ങ്ങൾ രൂപപ്പെടുന്നു..
അതോടൊപ്പം സമുദ്രത്തിലെ താപനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം വൻ ന്യുനമർദ്ദത്തിനും ചുഴലികൊടുങ്കാറ്റിനും  തുടർച്ചയായ അതിശക്തമായ മഴക്കും മേഘവിസ്‌ഫോടനം കൊണ്ട് ഉണ്ടാവുന്ന പേമാരിക്കും അങ്ങനെ വൻ പ്രളയത്തിനും കാരണമാകുന്നു.

ലോകമാകെ, ആഗോള താപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പിടിയിൽ അമർന്നുകഴിഞ്ഞു.

ലോകത്തിന്റെ പലഭാഗങ്ങളിൽ, പ്രത്യേകിച്ച് ആമസോൺ വനാന്തരങ്ങളിലും മറ്റും കാട്ട് തീ നാശം വിതച്ച തിന്റെ വാർത്തകളും ഈ അടുത്ത കാലത്ത് തന്നെ നടന്ന സംഭവങ്ങളാണ് .

ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം  പ്രവചനാതീതമായ കാലാവസ്ഥ, ലോകത്തിന്റെ പല ഭാഗങ്ങളിലും
അനുഭവപ്പെടുന്നു.

ഇങ്ങനെ പെട്ടെന്നുണ്ടാകുന്ന മഴയെയും പ്രളയത്തെയുംമറ്റും നേരിടുക പ്രയാസമാണ്. ലോകമാകെ ഈ സംഭവങ്ങൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളിൽ നിന്ന് തന്നെ അത് വ്യക്തവുമാണ്. കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ സാധ്യമാക്കുക, ജനങ്ങളെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കാൻ ശ്രമിക്കുക, സ്ഥിരമായി പ്രളയം ഉണ്ടാകുന്ന ഇടങ്ങളിൽ പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിലുള്ള നിർമ്മാണങ്ങൾ നടത്തുക,  നദികളും പുഴകളും കൈത്തോടുകളും കനാലുകളും ഒക്കെ വൃത്തിയാക്കി വെള്ളം ഇറങ്ങി പോകാൻ ഉള്ള തടസ്സങ്ങൾ നീക്കുക തുടങ്ങിയവയവയാണ് പ്രായോഗിക പരിഹാരങ്ങൾ ആയി ചെയ്യാൻ കഴിയുന്നത്.. പ്രളയങ്ങൾ ഇനി കൂടുകയാകും, കാരണം ആഗോള താപനം ഉയരുകയാണ്.

പരമാവധി നാശനഷ്ടങ്ങളും കെടുതിയും കുറയ്ക്കാൻ കഴിയുന്ന രീതികളിലേക്ക് മാറാൻ ശ്രമിക്കുകയെ പ്രതിവിധി ഉള്ളൂ
ഇതിനടയിൽ കൃതൃമമായി വെള്ളപ്പൊക്കം പിണറായി ഉണ്ടാകുവാണെന്നു പറയുന്നവരോട് എന്തുപറയാൻ കൂടെ ഡാമിനെ സംമ്പത്തിച്ച നുണ കഥകളും  

ഗാഡ്ഗിൽ റിപ്പോർട്ടിനെ കൂട്ട് പിടിച്ച്, വ്യാജ പരിസ്ഥിതിവാദികളും വരട്ട്തത്വവാദികളും കണ്ണ് തുറന്ന് കാര്യങ്ങളെ കാണാൻ ശ്രമിക്കണം എന്ന് മാത്രം പറയട്ടെ.!!!


Facebook Comments

Comments

 1. Writer

  2021-10-21 20:26:14

  One author cannot cover all the aspects of a topic in a limited time and space. If you need to read more about a topic, find some books on the topic. Presenting a topic is not an easy task. Try to see the ideas in the article and write constructively. Do you dispute anything in the article? If so, please point it out to the attention to the author and other readers. Besides, everybody has the same right to express their ideas. We should thank "Emalayalee" for giving us that platform. So start writing instead of criticizing. Don't be surprised if you see negative comments. Good luck !

 2. Let the deserts bloom !

  2021-10-21 20:24:10

  China ?also the place where there are said to be forced organ transplants amounting to a billion dollar business yearly , massive polluting industrial plants , taking over natural resources in developing nations , flooding markets with cheap , flimsy products driving out quality longer lasting products - in a culture that is afflicted with the idols of power and greed , lacking in the foundation of wisdom as to what human dignity is in The Truth as to whose Image we are to carry and glorify . Sadly , our culture too having fallen for same , esp. against the unborn . Pope Emer. Benedict having said how the external deserts grow when our internal ones grow .Yet , the same rain that causes havoc can be in the right places and right amounts including in the vast deserts around the world to make them bloom , be sources of food and making building material and so on - when our will is in line with the Divine Will and its glorious intent to bring blessing and order into lives and families and nations .

 3. Vayanakkaran

  2021-10-21 17:26:00

  പശ്ചിമഘട്ടത്തിന്റെ ആണിക്കല്ലായ കൂറ്റൻ പാറക്കെട്ടുകൾ പൊട്ടിച്ചെടുത്തു കോടികളുടെ ബിസിനസ്സ് ചെയ്യുന്ന 165 വൻ ക്വാറികളെപ്പറ്റി എന്താ ലേഖകൻ ഒന്നും മിണ്ടാതിരുന്നത്? കാലാകാലത്തെ ഭരണകൂടങ്ങൾക്ക് കോടികൾ കൈക്കൂലി കിട്ടുന്ന ഇനമാണല്ലോ. അതുകൊണ്ട് ചുപ്പുരെഹോ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇള പറഞ്ഞ കഥകള്‍ ( അധ്യായം 16 ): താമരച്ചേരിലെ വിരുന്നുകാര്‍ (ജിഷ യു.സി)

ശവങ്ങൾ ഉള്ളിടത്ത്‌ കഴുക്കൾ കൂടും ? (സമകാലീന മലയാള സിനിമ - നിരീക്ഷണം (ജയൻ വർഗീസ്)

പറഞ്ഞു കേൾക്കുന്ന അത്രയും മോശമല്ല മരക്കാർ; പിന്നെ സംവിധായകന് പിഴച്ചത് എവിടെ?

ഈമാൻദാരി പരന്തു ഉ. സാ.ഘ ( മൃദുമൊഴി 34: മൃദുല രാമചന്ദ്രൻ)

ഒരു ക്ളാസിക്കിന് വേണ്ടി എൺപതാണ്ടത്തെ തപസ്യ, ഒടുവിൽ മധുവിന് നിർവൃതി (കുര്യൻ പാമ്പാടി)

എന്തിനീ ഒളിച്ചോട്ടം? ആരില്‍നിന്നും?(ദല്‍ഹികത്ത് : പി.വി.തോമസ്)

ചുരുളി ഗ്രാമക്കാര്‍ നീതി തേടുമ്പോള്‍ .... (ഉയരുന്ന ശബ്ദം-43: ജോളി അടിമത്ര)

കൊറോണ വൈറസിന്റെ പുതിയ വ്യതിയാനമായ ഒമിക്രോണിന്റെ ഭീകരത വര്‍ദ്ധിക്കുന്നു (കോര ചെറിയാന്‍)

കുരുക്കിലകപ്പെട്ട സ്ത്രീയുടെ കുതറി മാറൽ - മഞ്ഞിൽ ഒരുവൾ - നിർമ്മല : ഡോ. കുഞ്ഞമ്മ ജോർജ്ജ്

ടെക് കമ്പനികളിൽ ഇന്ത്യൻ സിഇഒമാരുടെ തേരോട്ടം തുടരുന്നു (ശ്രീകുമാർ ഉണ്ണിത്താൻ)

മരക്കാർ : മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ)

അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'

മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )

Nights and Days in Ujjaini - Vishnu Narayanan Namboodiri (Translated by Dr.M.N. Namboodiri)

ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)

ആരാണ് ദൈവം, എന്താണ് ദൈവം . (ലേഖനം ഭാഗം : 3- ജയന്‍ വര്‍ഗീസ് )

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

എല്ലാം മക്കള്‍ക്കുവേണ്ടി (പുസ്തക പരിചയം : എ.സി.ജോര്‍ജ്)

ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി

ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങള്‍ (സന്തോഷ് പിള്ള)

വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

മാറുന്ന സിനിമാലോകം, മാറ്റപ്പെടുന്ന സിനിമാ ജീവിതവും (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

The Village of Valady and Dr. A.K.B. Pillai (P.G. Panikker)

നേരിന്റെ മഷി തൊട്ട വരകള്‍ ( മൃദുമൊഴി-33: മൃദുല രാമചന്ദ്രന്‍)

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

ഇത്തിരിനേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

വിശ്വാസം, അതല്ലേ എല്ലാം... (ജെയിംസ് കുരീക്കാട്ടിൽ)

View More