Image

കോശി തോമസ് അപൂര്‍വ്വ വ്യക്തിത്വം: ഇന്‍ഡ്യാ പ്രസ്‌ക്ലബ് അനുശോചിച്ചു

അനില്‍ ആറന്മുള Published on 21 October, 2021
കോശി തോമസ് അപൂര്‍വ്വ വ്യക്തിത്വം:   ഇന്‍ഡ്യാ പ്രസ്‌ക്ലബ് അനുശോചിച്ചു
ഹൂസ്റ്റന്‍: ഹൂസ്റ്റന്‍ പത്ര പ്രവര്‍ത്തന മേഘലയിലെ പെരുന്തച്ചന്‍ എന്നു വിശേഷിപ്പിക്കാവുന്ന ശ്രീ കോശി തോമസിന്റെ നിര്യാണത്തില്‍      ഇന്‍ഡ്യാ പ്രസ്‌ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തത് ഹൂസ്റ്റന്‍ സമൂഹത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍.

കഴിഞ്ഞ ആഴ്ച സ്റ്റാഫോര്‍ഡിലെ സൗത്ത് ഇന്‍ഡ്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ശങ്കരന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

കോരി തോമസ് കഴിഞ്ഞ 40 വര്‍ഷമായി താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് അപൂര്‍വ്വ വ്യക്തിത്വമായിരുന്നു എന്ന്  സ്റ്റാഫോര്‍ഡ് സിറ്റി പ്രോടേം മേയര്‍ ശ്രീ കെന്‍ മാത്യു അനുസ്മരിച്ചു. തുടര്‍ന്നു സംസാരിച്ച മുന്‍ ഫൊക്കാനാ പ്രസിഡന്റ് ജി കെ പിള്ള, മുന്‍ ഫോമാ പ്രസിഡന്റ് ശശിധരന്‍ നായര്‍, മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റും നേര്‍ക്കാഴ്ച ചീഫ് എഡിറ്ററുമായ സൈമണ്‍ വാളച്ചേരില്‍, സാമൂഹ്യ പ്രവര്‍ത്തക പൊന്നു പിള്ള, സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി സ്‌കറിയാ കോശി, ജോയി തുമ്പമണ്‍, കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍, മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോജി, പ്രസ്‌ക്ലബ് സെക്രട്ടറി ഫിന്നി രാജു, ജീമോന്‍ റാന്നി, തോമസ് വര്‍ക്കി, ജോര്‍ജ്ജ് പോള്‍,  എന്നിവര്‍ സംസാരിച്ചു.
ഇന്‍ഡ്യാ പ്രസ്‌ക്ലബ് ട്രഷറര്‍ മോട്ടി മാത്യു നന്ദി പ്രകാശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക