Image

ബേ മലയാളി സോക്കര്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 23 ശനിയാഴ്ച

സാജന്‍ മൂലേപ്ലാക്കല്‍ Published on 21 October, 2021
 ബേ മലയാളി സോക്കര്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 23 ശനിയാഴ്ച
കാലിഫോര്‍ണിയ:  സാന്‍ ഫ്രാന്‍സിസ്‌കോ  ബേ ഏരിയയിലെ പ്രമുഖ സംഘടനയായ  ബേമലയാളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന  പന്ത്രണ്ടാമത്   Annual Soccer tournament ഫൈനല്‍ മത്സരങ്ങള്‍, ഈ ശനിയാഴ്ച, ഒക്ടോബര്‍  ഇരുപത്തി മൂന്നിന്  വൈകുന്നേരം  അഞ്ചുമണിക്ക്,  ഫ്രീമൗണ്ടിലുള്ള  ഐര്‍വിങ്ങ്ടണ്‍  കമ്മ്യൂണിറ്റി പാര്‍ക്കിലുള്ള  ഫ്‌ലഡ് ലൈറ്റ്  ഗ്രൗണ്ടില്‍  നടത്തപ്പെടും.

ആഴ്ചകളോളം നീണ്ടു നിന്ന ആവേശ ഭരിതമായ ഈ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ  സെമി ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച അരങ്ങേറി. മലയാളി അസോസിയേഷന്‍ ഓഫ്  നോര്‍ത്തേണ്‍ കാലിഫോര്‍ണിയ  ( മങ്ക ) യുടെ പ്രസിഡന്റ്  ശ്രീമതി  റെനി പൗലോസ് വിശിഷ്ടടാതിഥി ആയിരുന്ന ഈ ചടങ്ങില്‍,  മങ്ക സെക്രട്ടറി  ടോം ചാര്‍ളി, ട്രെഷറര്‍  ജാക്‌സണ്‍ പൂയ്യപ്പാടം, വൈസ് പ്രസിഡന്റ് സുനില്‍ വര്ഗീസ്, ജോയിന്റ് സെക്രട്ടറി ബിനു ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.  ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറും  ബേ ഏരിയയിലെ  പ്രമുഖ  റീയല്‍ട്ടറും  ആയ  ശ്രീ. സണ്ണി ജോര്‍ജ്,  ഗെയിം കിക്ക്- ഓഫ് ചെയ്തു.
ശനിയാഴ്ച  നടക്കുന്ന ആവേശ ഭരിതമായ ഫൈനലില്‍,  ടീം കബാലിയും  ടീം  FC Away ബോയ്‌സും  തമ്മില്‍ ഏറ്റുമുട്ടും.  മത്സരങ്ങള്‍ക്ക് മികവേകുവാന്‍ ബേ ഏരിയ ടീം ഒരുക്കുന്ന ചെണ്ടമേളവും, സിനോയ്  കിച്ചന്‍ ഒരുക്കുന്ന ഓണ്‍സൈറ്റ് തട്ടുകടയും, ബേ മലയാളി വിമന്‍സ് വിമന്‍സ്  ഒരുക്കുന്ന പ്രേത്യേക പരിപാടികളും ഉണ്ടായിരിക്കും.
ഫ്രേമൗണ്ട് മേയര്‍ ശ്രീമതി ലിലി മേയ് വിശിഷ്ടതിഥി ആകുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഫ്രീമൗണ്ട് സിറ്റി കൗണ്‍സലര്‍ രാജ് സല്‍വാനും, ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള പ്രമുഖ നേതാക്കളും പങ്കെടുക്കും.

 പരിപാടികളില്‍ പങ്കാളികളാവാന്‍  ബേ ഏരിയയിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളേവരേയും  ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി  പ്രസിഡന്റ് ലെബോണ്‍ മാത്യുവിനും, ടുര്‍ണമെന്റ്  കണ്‍വീനറായ  അനൂപ് പിള്ളയ്കും  ഒപ്പം സെക്രട്ടറി ജീന്‍ ജോര്‍ജ്, ട്രെഷറര്‍ സുഭാഷ് സ്‌കറിയ, വൈസ് പ്രസിഡന്റ് ജോണ്‍  കൊടിയന്‍, ജോയിന്റ് സെക്രട്ടറി റിനു ആന്‍, ജോയിന്റ് ട്രെഷറര്‍  നൗഫല്‍ കപ്പാച്ചലില്‍,  ഡയറക്ടര്‍ ബോര്‍ഡ്  അംഗങ്ങളായ  സജന്‍ മൂലേപ്ലാക്കല്‍, എല്‍വിന്‍ ജോണി, ആന്റണി ഇല്ലിക്കല്‍, ജോര്‍ജി വര്‍ഗീസ്, അലീന ജാക്ക്, റ്റിജു  ജോസ്  എന്നിവര്‍ അറിയിച്ചു.

 ദീപു തോമസ് ആണ്  Man of the Match & Top Scorer അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്, കൂടാതെ ടൈറ്റില്‍ സ്‌പോണ്‍സര്‍  Opplane, ഗോള്‍ഡ് സ്‌പോണ്‍സര്‍ കറി പിസ്സ, സിനോയ്‌സ് കിച്ചന്‍, സണ്ണി ജോര്‍ജ് ( realtor ) എന്നിവര്‍ ടൂര്‍ണമെന്റിന്റെ  പ്രയോജകരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക