Image

ഉപരോധത്തിനിടെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം; ഉത്തരകൊറിയക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും

Published on 21 October, 2021
ഉപരോധത്തിനിടെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം; ഉത്തരകൊറിയക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും
ജനീവ: ആഗോള ഉപരോധത്തിനിടെ ബാലിസ്​റ്റിക്​ മിസൈല്‍ പരീക്ഷിച്ച ഉത്തരകൊറിയയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച്‌​ യുഎസ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ .അടിയന്തര യു.എന്‍ സുരക്ഷ കൗണ്‍സില്‍ ചര്‍ച്ചക്കു പിന്നാലെയാണ്​ ബ്രിട്ടനും, ഫ്രാന്‍സും അമേരിക്കയും ഉത്തരകൊറിയക്കെതിരെ വിമര്‍ശനമുന്നയിച്ചത് ​.

അതെ സമയം പുതിയ ഉപരോധത്തെ കുറിച്ച്‌​ പ്രതികരിച്ചില്ലെങ്കിലും നിലവിലുള്ള ഉപരോധം ശക്​തമാക്കുമെന്ന്​ രാജ്യ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി . 2019ല്‍ യുഎസ് പ്രസിഡന്‍റ്​ ഡോണല്‍ഡ്​ ട്രംപ്​ ഉത്തരകൊറിയന്‍ മേധാവി കിം ജോങ്​ ഉന്നുമായി നടത്തിയിരുന്ന സമാധാന കരാര്‍ ലംഘിക്കപ്പെടതിനെ തുടര്‍ന്ന്​ പോങ്ങിയാങ്ങില്‍ നിന്ന്​ പലതവണ ആയുധ പരീക്ഷണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ യു.എന്‍ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഉത്തരകൊറിയ ബാലസ്റ്റിക്​ മിസൈല്‍ പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു.

എന്നാല്‍, മേഖലയില്‍ അശാന്തി പടര്‍ത്തുന്നത്​ അമേരിക്കയാണെന്നും ആയുധ പരീക്ഷണം ഉത്തരകൊറിയയുടെ പ്രതിരോധ മേഖലക്ക്​ അനിവാര്യമാണെന്നും ആയുധ നിര്‍മാണത്തില്‍ അമേരിക്ക ഇരട്ടത്താപ്പ്​ തുടരുകയാണെന്നും ഉത്തരകൊറിയന്‍ മേധാവി വിമര്‍ശനമുന്നയിച്ചു. അതെ സമയം ഒക്ടോബറില്‍ നിരവധി മിസൈലുകളാണ്​ ഉത്തരകൊറിയ പരീക്ഷിച്ചത്​
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക