Image

യുപി പിടിക്കാന്‍ പ്രിയങ്ക ;വാഗ്ദാനം സ്മാര്‍ട്ട് ഫോണും ടൂവിലറും

ജോബിന്‍സ് Published on 22 October, 2021
യുപി പിടിക്കാന്‍ പ്രിയങ്ക ;വാഗ്ദാനം സ്മാര്‍ട്ട് ഫോണും ടൂവിലറും
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പുടടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഗോദയില്‍ സജീവമാണ്. കോണ്‍ഗ്രസിന്റെ മുഖമായി ഇത്തവണയും പ്രിയങ്ക തന്നെയാണ് യുപിയില്‍ തേര് തെളിക്കുന്നത്. ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങിച്ചെന്നുള്ള പ്രചാരണം പ്രിയങ്ക ആരംഭിച്ചു കഴിഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ടൂവീലറും സൗജന്യമായി നല്‍കുമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം. വിദ്യാര്‍ത്ഥിനികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പല പ്രശ്‌നങ്ങളും മനസ്സിലായതെന്നും പലര്‍ക്കും നല്ല ഫോണുകളോ കോളേജിലേയ്ക്ക് യാത്ര ചെയ്യാനുള്ള സംവിധാനവും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു. 

ഇതിനാലാണ് പ്രകടന പത്രികാ സമിതിയുടെ അനുവാദത്തോടെ അധികാരത്തിലെത്തിയാല്‍ സ്മാര്‍ട്ട് ഫോണും ടൂവിലറും സൗജന്യമായി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തതെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. 

സ്ത്രീകള്‍ക്കിടയിലെ പ്രിയങ്കയുടെ സ്വാധീനം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. ഉത്തര്‍ പ്രദേശിലെ പ്രധാന ജനകീയ വിഷയങ്ങളിലെല്ലാം ഇപ്പോള്‍ പ്രിയങ്ക കാര്യമായി ഇടപെടുന്നുമുണ്ട്. ഉത്തത്തര്‍പ്രദേശിന്റെ മണ്ണില്‍ പ്രിയങ്കയിലൂടെ ഒരു തിരിച്ചുവരവാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക