വാക്സിന് വിതരണരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് വാക്സിന് വിതരണം നൂറുകോടി ഡോസ് പിന്നിടാന്‍ കഴിഞ്ഞത് ചരിത്ര നേട്ടവും ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനവുമാണെന്ന് മോദി പറഞ്ഞത്. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും അസാധാരണ ലക്ഷ്യമാണ് രാജ്യം നേടിയിരിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യക്ക് വാക്സിന് എല്ലാവരിലേയ്ക്കും എത്തിക്കാനാകുമോ ? കോവിഡിനെ ഫലപ്രദമായി തടയാനാവുമോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈ നേട്ടമെന്ന് മോദി പറഞ്ഞു. ഇതിലൂടെ കൊറോണയില്‍ നിന്നും രാജ്യം കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ പലര്‍ക്കുമുണ്ടായിരുന്ന സംശയങ്ങള്‍ അസ്ഥാനത്തായെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ വിളക്ക് കത്തിച്ചാല്‍ കൊറോണ പോകുമോ എന്നാണ് പലരും ചോദിച്ചത് എന്നാല്‍ ഇത് രാജ്യത്തിന്റെ ഐക്യമാണ് കാണിച്ചതെന്നും ഇന്ത്യ രൂപകല്‍പ്പന ചെയ്ത കോവിന്‍ ഫ്ളാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചു പറ്റിയെന്നും വാക്സിന് വിതരണത്തില്‍ വിഐപി സംസ്കാരം ഇല്ലായിരുന്നുവെന്നും ലോകം ഇന്ത്യയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.