പുരാവസ്തു ശേഖരത്തിന്റേയും വിപണനത്തിന്റേയും പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മോന്‍സന്റെ വീട്ടിലും തിരുമ്മല്‍ കേന്ദ്രത്തിലും നിത്യ സന്ദര്‍ശകരായിരുന്ന പലരുടേയും ഉറക്കെ കെടുത്തുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മോന്‍സന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളി ക്യാമറകളുണ്ടെന്നാണ് പുതിയ വിവരം. മോന്‍സനെതിരെ പീഡന പരാതി നല്കിയ യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നും പല ഉന്നതരുടേയും ദൃശ്യങ്ങള്‍ മോന്സന് പകര്‍ത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
മോന്‍സന്റെ ഭീഷണിയെത്തുടര്‍ന്നാണ് പലരും പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോന്സന് പകര്‍ത്തിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്ത കേസില്‍ മോന്‍സനെതിരെ അന്വേഷണം നടക്കുകയാണ്.
ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിലെത്തിച്ച് പല തവണ പീഡനത്തിനിരയാക്കിയെന്നും ഇതേ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം ചെയ്യിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലുള്ളത്.