Image

കെപിസിസി പട്ടിക ; കയ്യടിച്ച് തിരുവഞ്ചൂര്‍ ; അതൃപ്തി പരസ്യമാക്കി മുരളീധരന്‍

ജോബിന്‍സ് Published on 22 October, 2021
കെപിസിസി പട്ടിക ; കയ്യടിച്ച് തിരുവഞ്ചൂര്‍ ; അതൃപ്തി പരസ്യമാക്കി മുരളീധരന്‍
ഹൈക്കമാന്‍ഡ് ഇന്നലെ പുറത്തു വിട്ട കെപിസിസി ഭാരവാഹി പട്ടികയില്‍ കേരളത്തിലെ പല നേതാക്കള്‍ക്കും അമര്‍ഷമുണ്ടെങ്കിലും കരുതലോടെ പ്രതികരിക്കുകയോ അല്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ആണ് എല്ലാവരും ചെയ്യുന്നത്. ശക്തമായ അതൃപ്തി പരസ്യമായി അറിയിച്ച കെ. മുരളീധരന്‍ എംപി പോലും തന്റെ വാക്കുകളില്‍ കരുതല്‍ കാത്തുസൂക്ഷിച്ചു. 

പട്ടികയെ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ മുരളീധരന്‍ മുന്‍ പ്രസിഡന്റ്മാരോട് കൂടുതല്‍ ചര്‍ച്ച ആകാമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ പട്ടിക കൂടുതല്‍ നന്നാക്കാമായിരുന്നു എന്നും അഭിപ്രായപ്പെട്ടു. ഇനി പട്ടികയുടെ മേല്‍ ചര്‍ച്ച ആവശ്യമില്ലെന്ന് പറഞ്ഞ മുരളീധരന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞു. 

എന്നാല്‍ പുതിയ ഭാരവാഹിത്വ പട്ടികയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൂര്‍ണ്ണമായി പിന്താങ്ങി. കെ.മുരളീധരന്റെ വിമര്‍ശനത്തോട് പ്രതികരിക്കാതിരുന്ന തിരുവഞ്ചൂര്‍ പട്ടികയെ എല്ലാവരും അംഗീകരിച്ചെന്നും എല്ലാവര്‍ക്കും സന്തോഷമാണെന്നും പറഞ്ഞു. ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടെന്നത് വ്യാഖ്യാനം മാത്രമാണെന്നും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക