Image

കൊക്കയാര്‍ ദുരന്തം ; ആന്‍സിയുടെ മൃതദേഹം ലഭിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്

ജോബിന്‍സ് Published on 22 October, 2021
കൊക്കയാര്‍ ദുരന്തം ; ആന്‍സിയുടെ  മൃതദേഹം ലഭിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അതിശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലില്‍ കൊക്കയാറ്റില്‍ നിന്നും ഒഴുക്കില്‍പെട്ടു കാണാതായ മൃതദേഹം കണ്ടെത്തി, കൊക്കയാറ്റില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ എരുമേലി കൊരട്ടിയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 

മണിമലയാറ്റില്‍ എരുമേലി കൊരട്ടിക്കും ഓരുങ്കല്‍ കടവിനുമിടയില്‍ വാഴക്കാലായിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആറ്റുതീരത്ത് മഴയില്‍ അടിഞ്ഞുകൂടിയ ആക്രിസാധനങ്ങള്‍ പെറുക്കാന്‍ വന്നയാളാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള പുരയിടത്തിന്റെ ഉടമയായ കൊക്കപ്പുഴയില്‍ ജോസഫ് മാത്യുവിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം എരുമേലി പോലീസിനെ അറിയിക്കുകയും പോലീസെത്തി പ്രാഥമീക പരിശോധനകള്‍ക്ക് ശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റുകയും ചെയ്തു. 

കൊക്കയാറ്റില്‍ നിന്നും ഒഴുക്കില്‍പ്പെട്ട ആന്‍സിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഇതിനാല്‍ സംശയം തോന്നിയ പോലീസ് ആന്‍സിയുടെ ഭര്‍ത്താവ് ചെംപ്ലാനിയില്‍ സാബുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മൃതദേഹം തിച്ചറിഞ്ഞത്. 

കനത്ത മഴയെ തുടര്‍ന്ന് വീട് ഭീഷണിയിലായതോടെ വീട്ടില്‍ നിന്നും മാറാന്‍ സാബുവും കുടുംബവും സാബുവിന്റെ ഓട്ടോയില്‍ കയറിയതായിരുന്നു. ഇതിനിടയില്‍ എന്തോ സാധനമെടുക്കാന്‍ ആന്‍സി വീട്ടിലേയ്ക്ക് തിരിച്ചു കയറിയപ്പോഴാണ് കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍ വെച്ച് ആന്‍സിയെ മലവെള്ളം ഒഴുക്കിക്കൊണ്ട് പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക