Image

ജോജു ജോര്‍ജ് ചിത്രം 'മധുരം' റിലീസിനൊരുങ്ങുന്നു

ജോബിന്‍സ് Published on 22 October, 2021
ജോജു ജോര്‍ജ് ചിത്രം 'മധുരം' റിലീസിനൊരുങ്ങുന്നു
ജോജു ജോര്‍ജ് ചിത്രമായ മധുരം റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ പുറത്തു വന്നിരുന്നു . ഇപ്പോള്‍ ജോജു ജോര്‍ജിന്റെ ജന്‍മദിനത്തില്‍ ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. 

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ ശ്രൂതി രാമചന്ദ്രനാണ് നായിക. മധുരമെന്ന പേരില്‍ ഒളിഞ്ഞിരിക്കുന്നത് പോലെ തന്നെ ചിത്രം പറയുന്നതും ഒരു പ്രണയ കഥയാണ്. വൈകാതെ തന്നെ ചിത്രം പ്രദര്‍ശനതതിനെത്തുമെത്തുമെന്നാണ് ജോജു ജോര്‍ജ് പറഞ്ഞത്. 

ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍കൂടിയാണ് ജോജു. ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്, മാളവിക, ബാബു ജോസ് തുടങ്ങി നിരവധി പ്രമുഖരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക